????? ??????? ??????????? ?????????? ??????????? ???? ??? ???? ???????? ???????????????? ??????????????

ദേശീയ സ്കൂള്‍ സബ്ജൂനിയര്‍ കായികമേളക്ക് ഇന്ന് തുടക്കം

പുണെ: ചേട്ടന്മാര്‍ തിമിര്‍ത്താടിയ ട്രാക്കിലും ഫീല്‍ഡിലും ഒരുകൈ നോക്കാന്‍ കേരളത്തിന്‍െറ കുരുന്നുകളത്തെി. ബാലെവാഡി ശിവ് ഛത്രപതി സ്പോര്‍ട്സ് കോംപ്ളക്സില്‍ ദേശീയ സ്കൂള്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ സബ്ജൂനിയര്‍ വിഭാഗത്തിന്‍െറ മത്സരങ്ങള്‍ക്ക് ചൊവ്വാഴ്ച വിസില്‍ മുഴങ്ങുന്നതോടെ അവരിറങ്ങും. 

മണിപ്പൂര്‍ സ്വദേശിയായ കോതമംഗലം സെന്‍റ് ജോര്‍ജിലെ വാരിഷ് ബോഗിമയൂമിന്‍െറ നേതൃത്വത്തില്‍ 15 ആണ്‍കുട്ടികളും തിരുവനന്തപുരം സായിയിലെ പി. ഹരിപ്രിയയുടെ നേതൃത്വത്തില്‍ 15 പെണ്‍കുട്ടികളുമാണ് കേരളത്തിനായി ഇറങ്ങുക. കായിക മേളയില്‍ സീനിയര്‍ വിഭാഗം ചാമ്പ്യന്‍ഷിപ് നേടി മാസം തികയുമ്പോഴാണ് കേരളത്തിന്‍െറ കുരുന്നുകള്‍ ഒരുകൈനോക്കാന്‍ ബാലെവാഡിയില്‍ ഇറങ്ങുന്നത്. കഴിഞ്ഞ തവണ ദേശീയതലത്തില്‍ 80 മീറ്റര്‍ ഹഡ്ല്‍സിലെ മെഡല്‍ ജേതാവ് വാരിഷ് ബോഗിമയും, 100, 200, 80 മീറ്റര്‍ ഹഡ്ല്‍സ്, 4-100 മീറ്റര്‍ റിലേ എന്നിവയില്‍ പങ്കെടുക്കുന്ന മലപ്പുറം അത്തിലൂരിലെ ടി. ശ്രീരാഖ്, 400, 100, 200 മീറ്ററുകളില്‍ ഉഷ സ്കൂളിലെ ഏല്‍ഗ തോമസ്്, ഹൈജംപ്, ലോങ്ജംപുകളില്‍ പറളി എച്ച്.എസിലെ വര്‍ഷ മുരളീധരന്‍ തുടങ്ങിയവരിലാണ് കേരളത്തിന്‍െറ മെഡല്‍ പ്രതീക്ഷകള്‍.

മൂന്ന് വീതം സ്വര്‍ണം, വെള്ളി, വെങ്കലം എന്നതായിരുന്നു കഴിഞ്ഞ വര്‍ഷം സബ് ജൂനിയര്‍ വിഭാഗത്തിന്‍െറ മെഡല്‍ നേട്ടം. സംസ്ഥാന മീറ്റ് കഴിഞ്ഞ് രണ്ട് മാസത്തെ ഇടവേളക്ക് ശേഷമാണ് ദേശീയ മീറ്റ് എന്നത് താരങ്ങള്‍ക്ക് പ്രതികൂല ഘടകമായി ചൂണ്ടിക്കാട്ടപ്പെടുന്നു. പരീക്ഷ ചൂടിന്‍െറ ആധിയും പരിശീലനത്തിന്‍െറ കുറവും വേറെ. എന്നിരുന്നാലും ഒരുകൈ നോക്കാനുള്ള മനക്കരുത്തിലാണ് കൂട്ടികള്‍. വിവിധ സംസ്ഥാനങ്ങളടക്കം 33 ടീമുകളില്‍ നിന്നായി 750ഓളം കുരുന്നുകളാണ് 10 ഇനങ്ങളില്‍ മാറ്റുരക്കാനത്തെിയത്. ഇരു വിഭാഗങ്ങളിലുമായി ഷോട്ട്പുട്ട്, ഹൈജംപ്, 4-100 മീറ്റര്‍ റിലേ എന്നിവയിലടക്കം 12 ഫൈനലുകളാണ് ആദ്യ ദിവസമായ ചൊവ്വാഴ്ച നടക്കുക. ജനറല്‍ മാനേജര്‍ ജോസ് ജോണ്‍, പരിശീലകരായ രാജു പോള്‍, നന്ദഗോപന്‍, ജി. ജി സി പോള്‍, ജിക്കു ചെറിയാന്‍, സുരേന്ദ്രന്‍, ലിസി എന്‍.വി, റാണി ജോര്‍ജ് എന്നിവരാണ് കേരള ടീമിനൊപ്പം എത്തിയത്. 

ഒരുകൈ നോക്കാന്‍ ലക്ഷദ്വീപും 
ഒരു മെഡലെങ്കിലും നേടി ചരിത്രമെഴുതാനുള്ള മോഹവുമായാണ് ഇക്കുറിയും ലക്ഷദ്വീപ് ദേശീയ മീറ്റിന് എത്തിയത്. മുഖ്യ പരിശീലകന്‍ കണ്ണൂര്‍ സര്‍വകലാശാലയുടെ ക്രോസ്കണ്‍ട്രി മുന്‍ സ്വര്‍ണ ജേതാവ് അഹമദ് ജവാദ് ഹസന്‍െറ നേതൃത്വത്തില്‍ നാല് ആണ്‍കുട്ടികളും നാല് പെണ്‍കുട്ടികളുമാണ് ബാലെവാഡിയില്‍ എത്തിയത്. കഴിഞ്ഞ തവണ ലോങ്ജംപില്‍ ഫൈനലില്‍ എത്തിയതൊഴിച്ചാല്‍ ഇതുവരെ മറ്റ് നേട്ടങ്ങളുണ്ടായിട്ടില്ല. ഇക്കുറി അതു തിരുത്തി മെഡല്‍ തന്നെ നേടാനാണ് ശ്രമമെന്നും ആണ്‍കുട്ടികളില്‍ ജലാലുദ്ദീന്‍, പെണ്‍കുട്ടികളില്‍ അഫ്സിന ബാനു എന്നിവരിലാണ് പ്രതീക്ഷയെന്നും ടീം മാനേജര്‍ അനീബ് ഖാന്‍ പറഞ്ഞു. 

ആശങ്കയായി മടക്കയാത്ര
കേരളത്തിന് പുറത്ത് മീറ്റ് വരുമ്പോഴൊക്കെ ടീം മാനേജറുടെയും കോച്ചുമാരുടെയും ഉറക്കം കെടുത്തുന്ന ഒന്നാണ് മടക്കയാത്ര. അത് മുടക്കമില്ലാതെ ഇക്കുറിയുമുണ്ട്. രണ്ട് ഡോക്ടര്‍മാര്‍, രണ്ട് പാചകക്കാര്‍, പരിശീലകരും മാനേജറും ഉള്‍പ്പെടെ എട്ട് പേരുമടക്കം 42 പേരുടെ മടക്കയാത്ര ഇപ്പോഴും വെയ്റ്റിങ് ലിസ്റ്റില്‍ തൂങ്ങിക്കിടക്കുന്നു. വെള്ളിയാഴ്ച വൈകീട്ട് കന്യാകുമാരി എക്സ്പ്രസില്‍ പുണെയില്‍ നിന്നാണ് ടിക്കറ്റ്. സബ്ജൂനിയര്‍ മീറ്റിന്‍െറ തീയതി അറിഞ്ഞ ജനുവരി അഞ്ചിന് തന്നെ ടിക്കറ്റ് എടുത്തതാണ്. അന്നത്തെ വെയ്റ്റിങ് ലിസ്റ്റ് സ്ഥാനത്തുനിന്നും ഇന്നും അനങ്ങിയിട്ടില്ല.
Tags:    
News Summary - national school sub junior meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT