400?? ???????? ????? ????? ??????

സബ്ജൂനിയര്‍ കായികമേള: മഹാരാഷ്ട്രക്ക് കിരീടം

പുണെ: ദേശീയ സബ്ജൂനിയര്‍ സ്കൂള്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ആതിഥേയരും കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരുമായ മഹാരാഷ്ട്ര കിരീടമണിഞ്ഞു. ഏഴു സ്വര്‍ണവും നാലു വെള്ളിയും അഞ്ചു വെങ്കലവും കൊയ്താണ് മറാത്തി മണ്ണില്‍ മഹാരാഷ്ട്ര ഇക്കുറിയും ആധിപത്യമുറപ്പിച്ചത്. മൂന്നു സ്വര്‍ണം നേടിയ പശ്ചിമബംഗാള്‍ രണ്ടാം സ്ഥാനവും രണ്ടു സ്വര്‍ണവും അഞ്ചു വെള്ളിയും നേടിയ ഉത്തര്‍പ്രദേശ് മൂന്നാം സ്ഥാനവും സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷം മൂന്നാം സ്ഥാനത്തായിരുന്ന കേരളത്തിന് ഇത്തവണ രണ്ടു സ്വര്‍ണവും ഒന്നു വീതം വെള്ളിയും വെങ്കലവുമാണ് നേടാനായത്.

അതോടെ, ഡല്‍ഹിക്കും ഒഡിഷക്കും പിന്നില്‍ ആറാം സ്ഥാനത്തേക്ക് കേരളം പിന്തള്ളപ്പെട്ടു. കഴിഞ്ഞ വര്‍ഷം മൂന്നു വീതം സ്വര്‍ണവും വെള്ളിയും വെങ്കലവുമായിരുന്നു കേരളത്തിന്‍െറ നേട്ടം. 61 വര്‍ഷമായി ഒന്നിച്ചു നടത്തിയ മേള സീനിയര്‍, ജൂനിയര്‍, സബ്ജൂനിയര്‍ മേളകളായി തിരിച്ചതിനു ശേഷമുള്ള ആദ്യ സബ് ജൂനിയര്‍ മേളയാണ് ബാലെവാഡിയില്‍ നടന്നത്.

പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ പൂവമ്പായി എ.എം.എച്ച്.എസിലെ എല്‍ഗ തോമസ് സ്വര്‍ണവും ഹൈജംപില്‍ കല്ലടി എച്ച്.എസിലെ മഹിമ എം. നായര്‍ വെള്ളിയും നേടിയതാണ് ചാമ്പ്യന്‍ഷിപ്പിന്‍െറ അവസാന ദിവസമായ ബുധനാഴ്ച കേരളത്തിന്‍െറ മെഡല്‍ നേട്ടം. ആദ്യ ദിവസത്തെ സ്വര്‍ണ (80 മീ.ഹര്‍ഡില്‍സ്) നേട്ടക്കാരന്‍ വാരിഷ് ബോഗിമ 400 മീറ്ററിലെ ഹീറ്റ്സില്‍ തന്നെ പുറത്തായി. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും 100 മീറ്റര്‍ ഓട്ടങ്ങളില്‍ സാന്നിധ്യമറിയിക്കാന്‍ കേരളത്തിനായില്ല. കഴിഞ്ഞ ദിവസം പെണ്‍കുട്ടികളുടെ റിലേയില്‍ നേടിയതാണ് ഏക വെങ്കലം.

വെള്ളി നേടിയ മഹിമ എം. നായര്‍
 

ആണ്‍കുട്ടികളില്‍ സി.ബി.എസ്.ഇയുടെ ആന്‍മോള്‍ ചൗധരി (11 സെ.), പെണ്‍കുട്ടികളില്‍ മഹാരാഷ്ട്രയുടെ അദിതി പരബ് (12.4 സെ.) എന്നിവരാണ് അതിവേഗ താരങ്ങള്‍. അദിതി പരബിനിത് മൂന്നാം സ്വര്‍ണമാണ്. ആദ്യ ദിവസം 200 മീറ്ററിലും 4x100 മീറ്റര്‍ റിലേയിലുമാണ് അദിതി സ്വര്‍ണമണിഞ്ഞത്.

അഭിമാനമായി എല്‍ഗ
100, 200, 600 മീ. ട്രാക്കിനങ്ങളില്‍ കേരളം വരണ്ടിരിക്കുമ്പോഴാണ് എല്‍ഗ തോമസ് 400 മീറ്ററില്‍ ഇറങ്ങുന്നത്. ആദ്യ ദിവസം നടന്ന 200 മീറ്ററില്‍ എല്‍ഗക്കും കാലിടറിയതാണ്. എന്നാല്‍, 400 മീറ്റര്‍ 59.4 സെക്കന്‍ഡ് വേഗത്തില്‍ ഓടിയത്തെി അവള്‍ സ്വര്‍ണമണിഞ്ഞു. ഡല്‍ഹിയുടെ പായല്‍ വോറ (60.4 സെ.), മഹാരാഷ്ട്രയുടെ ശിവേച്ച പാട്ടീല്‍ (60.7) എന്നിവരെ പിന്നിലാക്കിയായിരുന്നു എല്‍ഗയുടെ കുതിപ്പ്. ഹീറ്റ്സിലും സെമിയിലും എല്‍ഗയില്‍ കണ്ട മെയ് വഴക്കം കേരളത്തിന് പ്രതീക്ഷ നല്‍കിയിരുന്നു.

ദേശീയ തലത്തില്‍ 400 മീറ്ററിലെ ആദ്യ സ്വര്‍ണമാണ് പി.ടി. ഉഷയുടെ ശിഷ്യയായ എല്‍ഗക്ക് ഇത്. സംസ്ഥാന സ്കൂള്‍ കായികമേളയില്‍ 100, 200, 400 മീറ്ററുകളില്‍ സ്വര്‍ണം നേടിയാണ് ഈ വയനാട്, മാനന്തവാടിക്കാരി ബാലെവാഡിയിലത്തെുന്നത്. നേരത്തേ ഇന്‍റര്‍ ക്ളബ് സൗത്ത് സോണില്‍ 200 മീറ്ററില്‍ വെള്ളി നേടിയിരുന്നു. 100, 200 മീറ്ററുകളില്‍ ഓടിത്തുടങ്ങിയ തനിക്ക് വഴങ്ങുക 400 മീറ്ററാണെന്നു തീര്‍ച്ചപ്പെടുത്തിയത് ഗുരു പി.ടി. ഉഷയാണെന്ന് എല്‍ഗ പറയുന്നു. മാനന്തവാടി, കാരക്കാമല കപ്യാര്‍മലയില്‍ തോമസ്-ബിന്ദു ദമ്പതികളുടെ മകളാണ് എട്ടാം ക്ളാസ് വിദ്യാര്‍ഥിയായ എല്‍ഗ.

വെള്ളിത്തിളക്കത്തില്‍ മഹിമ
ഒട്ടും പ്രതീക്ഷിക്കാത്ത ഉയരത്തിലേക്കായിരുന്നു മഹിമ എം. നായരുടെ ചാട്ടം. സംസ്ഥാന കായികമേളയില്‍ ഹൈജംപില്‍ 1.48  മീറ്റര്‍ ചാടിയതായിരുന്നു ഇതുവരെയുള്ള മികച്ച ചാട്ടം. ബാലെവാഡിയിലെ ജംപിങ് പിറ്റില്‍ വെള്ളിനേട്ടത്തോടെ അത് 1.54 മീറ്ററായി ഉയര്‍ത്താനായത് ആത്മവിശ്വാസം പകരുന്നുവെന്ന് മഹിമ. ദേശീയ തലത്തിലെ രണ്ടാമത്തെ വെള്ളിയാണിത്. കഴിഞ്ഞ വര്‍ഷം ദേശീയ ഇന്‍റര്‍ ക്ളബ് സൗത്ത് സോണ്‍ മത്സരത്തില്‍ ഹൈജംപില്‍ 1.43 മീറ്റര്‍ ഉയരത്തില്‍ ചാടി വെള്ളി നേടിയിരുന്നു. കല്ലടി എച്ച്.എസ്.എസിലെ രാമചന്ദ്രനാണ് പരിശീലകന്‍. പശ്ചിമബംഗാളിന്‍െറ അപര്‍ണ ഘോഷാണ് ഹൈജംപില്‍ 1.58 മീറ്റര്‍ ഉയരം താണ്ടി സ്വര്‍ണം നേടിയത്.

Tags:    
News Summary - national school sub junior athletics: maharashtra won

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT