ദേശീയ സ്കൂള്‍ മീറ്റ്: സബ്ജൂനിയര്‍ ആണ്‍കുട്ടികളില്‍  ഒരാള്‍ക്കുമാത്രം യോഗ്യത

കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കായികോത്സവത്തില്‍ സബ്ജൂനിയര്‍ ആണ്‍കുട്ടികളില്‍ ദേശീയ സ്കൂള്‍ മീറ്റിന്‍െറ യോഗ്യതാമാര്‍ക്ക് മറികടന്നത് ഒരാള്‍മാത്രം. സബ്ജൂനിയര്‍ പെണ്‍കുട്ടികളില്‍ ആറിനങ്ങളില്‍ കേരളം യോഗ്യത സ്വന്തമാക്കി. ജൂനിയര്‍ പെണ്‍കുട്ടികളില്‍ നൂറുമേനിയാണ് യോഗ്യത. 4x100, 4x400 റിലേകളില്‍ എല്ലാ വിഭാഗങ്ങളിലും കേരളം ഇറങ്ങും. 

സബ്ജൂനിയര്‍ ആണ്‍കുട്ടികളുടെ 80 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ കോതമംഗലം സെന്‍റ്ജോര്‍ജ് എച്ച്.എസ്.എസ് താരം വാരിഷ് ബോഗി മയൂം ആണ് ദേശീയ ടിക്കറ്റ് നേടിയ ഏക മിടുക്കന്‍. 11.44 സെക്കന്‍ഡിലായിരുന്നു വാരിഷ് സ്വര്‍ണം നേടിയത്. 11.85 സെക്കന്‍ഡാണ് യോഗ്യതാസമയം. നാസിക്കില്‍ ഈ മാസം നടക്കുന്ന അണ്ടര്‍ 14 ദേശീയ സ്കൂള്‍ മീറ്റില്‍ 80 മീറ്റര്‍ ഹര്‍ഡ്ല്‍സിലൊഴികെ മറ്റ് വ്യക്തിഗതയിനങ്ങളില്‍ കേരളത്തിന് പ്രാതിനിധ്യമുണ്ടാവില്ല. എന്നാല്‍, സബ്ജൂനിയര്‍ പെണ്‍കുട്ടികളില്‍ 100 മീറ്റര്‍, 80 മീറ്റര്‍ ഹര്‍ഡ്ല്‍സ്, ഷോട്ട്പുട്ട്, ഡിസ്കസ്ത്രോ എന്നീയിനങ്ങളില്‍ കേരളം യോഗ്യത നേടിയില്ല. 100 മീറ്ററില്‍ എല്‍ഗ തോമസിന് ടിക്കറ്റ് നേടാനായില്ളെങ്കിലും 200, 400 മീറ്ററുകളില്‍ ഈ മിടുക്കി ദേശീയ മീറ്റില്‍ മത്സരിക്കും. ലോങ്ജംപിലും ഹെജംപിലും വര്‍ഷ മുരളീധരനും 600 മീറ്ററില്‍ പി. ലിജ്നയുമടക്കമുള്ളവരും നാസിക്കില്‍ ട്രാക്കിലിറങ്ങും. 200, 400, 600 മീറ്ററുകളിലും ലോങ്ജംപിലും രണ്ടുതാരങ്ങള്‍ വീതം കടന്നുകൂടി. ജൂനിയര്‍ ആണ്‍കുട്ടികളില്‍ (അണ്ടര്‍ 17) ഷോട്ട്പുട്ടിനും ജാവലിന്‍ ത്രോയിലുമൊഴികെ മുഴുവന്‍ ഇനങ്ങളിലും ടീം മാറ്റുരക്കും. ഹൈജംപിലൊഴികെ രണ്ടുപേര്‍ വീതമുണ്ട്. ജൂനിയര്‍ പെണ്‍കുട്ടികളില്‍ 16 വ്യക്തിഗതയിനങ്ങളിലും യോഗ്യത നേടി. തെലങ്കാനയിലെ രംഗറെഡ്ഡിയില്‍ അടുത്തമാസമാണ് ജൂനിയര്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും മീറ്റ്. 

സീനിയര്‍ ആണ്‍കുട്ടികളില്‍ ത്രോ ഇനങ്ങളായ ഡിസ്കസ്, ജാവലിന്‍, ഹാമര്‍ എന്നിവയില്‍ കേരളത്തെ പ്രതിനിധാനംചെയ്യാന്‍ ആളില്ല. സീനിയര്‍ പെണ്‍കുട്ടികളില്‍ ഷോട്ട്പുട്, ഡിസ്കസ്ത്രോ, ജാവലിന്‍ ത്രോ, ഹാമര്‍ത്രോ എന്നീ ഇനങ്ങളിലും കേരളം കാഴ്ചക്കാരാവും. ജനുവരി നാലുമുതല്‍ ഏഴുവരെ പുണെ ബാലെവാഡി സ്റ്റേഡിയത്തിലാണ് അണ്ടര്‍ 19 മത്സരങ്ങള്‍.
Tags:    
News Summary - national school meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT