ദേശീയ സ്കൂള്‍ മീറ്റ്: പത്താം ക്ളാസുകാരുടെ  പങ്കാളിത്തം അനിശ്ചിതത്വത്തില്‍

കൊച്ചി: ദേശീയ ജൂനിയര്‍ സ്കൂള്‍ മീറ്റ് ഈ മാസം 20ലേക്ക് മാറ്റിയത് കിരീടം ലക്ഷ്യമിടുന്ന കേരളത്തിന് തിരിച്ചടി. കേരളത്തില്‍ ഫെബ്രുവരിയില്‍ മോഡല്‍ എസ്.എസ്.എല്‍.സി പരീക്ഷയും എസ്.എസ്.എല്‍.സി ഐ.ടി പരീക്ഷയും നടക്കുന്നതിനാല്‍ പത്താം ക്ളാസ് വിദ്യാര്‍ഥികളില്‍ പലരും പങ്കെടുക്കുന്ന കാര്യം സംശയത്തില്‍. എസ്.എസ്.എല്‍.സി മോഡല്‍ പരീക്ഷ 13ന് ആരംഭിച്ച് 22ന് അവസാനിക്കും. 23നാണ് ഐ.ടി പരീക്ഷ. 

അവസാന പരീക്ഷകള്‍ ഒഴിവാക്കിയാല്‍ മീറ്റില്‍ പങ്കെടുക്കാമെങ്കിലും പരീക്ഷയും പരിശീലനവും ഒരുമിച്ച് കൊണ്ടുപോകാനാവാത്തതാണ് വിദ്യാര്‍ഥികളെ വലക്കുന്നത്. സംസ്ഥാനമേളയിലെ ഹൈജംപ് വെള്ളിമെഡല്‍ താരം ഗായത്രി ശിവകുമാര്‍ അടക്കം ചില താരങ്ങള്‍ മീറ്റില്‍ പങ്കെടുക്കുന്നില്ളെന്ന് അറിയിച്ചിട്ടുണ്ട്. പാലക്കാട് കല്ലടി സ്കൂളിലെ മൂന്ന് താരങ്ങള്‍ പരിശീലന ക്യാമ്പില്‍നിന്ന് വിട്ടുനില്‍ക്കും. 

ഓവറോള്‍ കിരീടം ലക്ഷ്യമിടുന്ന കേരളത്തിന് താരങ്ങളുടെ പിന്മാറ്റം വന്‍ തിരിച്ചടിയാവും. ദേശീയ സ്കൂള്‍ മീറ്റിലെ പ്രകടനത്തിന്‍െറ അടിസ്ഥാനത്തിലാണ് ലോകസ്കൂള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള താരങ്ങളെ തെരഞ്ഞെടുക്കുക. ഈ മീറ്റില്‍ പങ്കെടുത്തില്ളെങ്കില്‍ താരങ്ങള്‍ക്ക് അവസരം നഷ്ടമാകും. മോഡല്‍ പരീക്ഷ ഒഴിവാക്കി മീറ്റില്‍ പങ്കെടുക്കുന്നതും വിദ്യാര്‍ഥികള്‍ക്ക് ഇരട്ടിഭാരമാണ്. മീറ്റ് കഴിഞ്ഞ് 25നോ 26നോ തിരിച്ചത്തൊനേ സാധിക്കൂ. മാര്‍ച്ച് ഒമ്പതിന് എസ്.എസ്.എല്‍.സി പരീക്ഷ തുടങ്ങും. പഠിക്കാനും പരീക്ഷക്കൊരുങ്ങാനുമുള്ള വിലപ്പെട്ട സമയമാണ് വിദ്യാര്‍ഥികള്‍ക്ക് നഷ്ടമാവുക. കേരളത്തിന്‍െറ കിരീടനേട്ടം തടയാനാണ് ഈസമയത്തുതന്നെ മീറ്റ് നടത്തുന്നതെന്ന് ആരോപണമുണ്ട്. മറ്റുസംസ്ഥാനങ്ങളിലൊന്നും ഈ മാസങ്ങളില്‍ പൊതുപരീക്ഷകളില്ല. 
     
Tags:    
News Summary - national school meet 2017

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT