പരിശീലകൻ ബലാത്സംഗം ചെയ്തെന്ന ആരോപണവുമായി ദേശീയ ഷൂട്ടർ

ന്യൂഡൽഹി: പാനിയം തന്ന് ബോധം കെടുത്തി പരിശീലകൻ തന്നെ  ബലാത്സംഗം ചെയ്തെന്ന ആരോപണവുമായി ഇന്ത്യയുടെ അന്തരാഷ്ട്ര ഷൂട്ടിങ് താരം രംഗത്തെത്തി. അർജുന അവാർഡ് ജേതാവായ മുൻ ദേശീയ താരമാണ് പ്രതി. പരിശീലകനെതിരെ ചാണക്യപുരി പോലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ  രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.

നവംബർ 12ന് സർക്കാർ ക്വാർട്ടേഴ്സിൽ  വെച്ചാണ് സംഭവം. കോമൺവെൽത്ത് ഗെയിംസ്, ഏഷ്യൻ ഗെയിംസ് അടക്കം ഷൂട്ടിംഗ് ലോക ചാമ്പ്യൻഷിപ്പുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തയാളാണ് പരിശീലകൻ. കേസ് രജിസ്റ്റർ ചെയ്തതോടെ പ്രതി ഒളിവിൽ പോയി. ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
 

Tags:    
News Summary - National Level Shooter Alleges Coach Spiked Drink, Raped Her

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-10-25 17:31 GMT