representational image

തിരിതെളിഞ്ഞു; കൗമാര കായിക പോരാട്ടത്തിന് തുടക്കം

ന്യൂഡൽഹി: കൗമാര കായിക താരങ്ങളുടെ പോരാട്ടമായ ദേശീയ ജൂനിയർ സ്കൂൾ മീറ്റിന് വെള്ളിയാഴ്ച ഡൽഹിയിൽ തിരിതെളിഞ്ഞു. ശ നിയാഴ്​ച മുതൽ ഇനി അഞ്ചു ദിവസം പോരാട്ടങ്ങൾ. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി രണ്ടായിരത്തിലധികം കൗമാര താരങ്ങളാണ് മത്സരങ്ങളിൽ പ​െങ്കടുക്കുന്നത്.

ത്യാഗരാജ സ്​റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ മീറ്റ്​ ഉദ്ഘാടനം ചെയ്തു. മാർച്ച്​ പാസ്​റ്റിൽ കേരളത്തിനായി 66 പേർ അണിനിരന്നു. അത്​ലറ്റിക്സ്, ഗെയിംസ് മത്സരങ്ങൾ ശനിയാഴ്ച രാവിലെ ആരംഭിക്കും. ഡിസ്കസ്ത്രോ അടക്കമുള്ള ഫീൽഡ് ഇനങ്ങൾ ജവഹർലാൽ നെഹ്റു സ്​റ്റേഡിയത്തിലും നീന്തൽ മത്സരം തൽക്കത്തോറ സ്​റ്റേഡിയത്തിലും ഗെയിംസ് ഇനങ്ങൾ ഛത്രസാൽ സ്​റ്റേഡിയത്തിലുമാണ് അരങ്ങേറുക.

100 മീറ്റർ ഫൈനൽ, 400 മീറ്റർ സെമിഫൈനൽ, 800 മീറ്റർ ഹീറ്റ്സ് എന്നിവയാണ് ശനിയാഴ്ച അത്​ലറ്റിക്​സ് ഇനത്തിലുള്ളത്. ബുധനാഴ്ച ഡൽഹിയിെലത്തിയ കേരള ടീമിന് എയറോ സിറ്റിയിൽ സംഘാടകർ താമസസൗകര്യം ഒരുക്കി. 100 മീറ്റർ ഒാട്ടമത്സരത്തിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ കേരളത്തിനുവേണ്ടി അബ്​ദുൽ റസാഖ്, മുഹമ്മദ് സജീൻ എന്നിവരും പെൺകുട്ടികളിൽ സാന്ദ്ര, അന്ന റോസ േടാമി എന്നിവരും ട്രാക്കിലിറങ്ങും.

ആൺകുട്ടികളുടെ 400 മീറ്ററിൽ ഡെനിത് പോൾ ബിജു, രോഹിത്, അബ്​ദുൽ റസാഖ് എന്നിവരും പെൺകുട്ടികളുടെ വിഭാഗത്തിൽ സാന്ദ്ര, ഗൗരി നന്ദ, ജുബി ജേക്കബ് എന്നിവരുമാണുള്ളത്. 800 മീറ്റർ മത്സരത്തിൽ കെ.വി. മുഹമ്മദ് ജാബിർ റഹ്മാൻ, അജയ് വിശ്വനാഥ് എന്നിവരും പെൺകുട്ടികളിൽ ചാന്ദ്നി സിയും പ്രസ്കില ഡാനിയലുമാണ് മത്സരിക്കുന്നത്. ശനിയാഴ്ച നടക്കുന്ന 100 മീറ്റർ മത്സരത്തിൽ ഇരു വിഭാഗത്തിലും സ്വർണം നേടുമെന്ന പ്രതീക്ഷയിലാണ് കേരള ടീം.

Tags:    
News Summary - National Junior School Meet- athletics-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT