ഗുണ്ടൂർ: ഫീൽഡിലെ വരണ്ട കാലാവസ്ഥക്ക് ട്രാക്കിൽ സ്വർണമഴ ചൊരിഞ്ഞ് കൗമാരകേരളം. ഫ്ലഡ് ലിറ്റ് വെളിച്ചം വിതറിയ സായാഹ്നത്തിൽ ആചാര്യ നാഗാർജുന സർവകലാശാല സ്റ്റേഡിയത്തി ലേക്ക് ഒഴുകിയെത്തിയ കാണികളുടെ മുന്നിൽ സ്വർണപ്രഭചൊരിഞ്ഞ് കേരള റിലേ ടീമിെൻറ ഹീറേ ായിസം. ദേശീയ ജൂനിയർ അത്ലറ്റിക് മീറ്റിെൻറ മൂന്നാം ദിനം മലയാളിപ്പട കൊയ്തെടുത്തത് ആ റു സ്വർണവും നാലു വെള്ളിയും മൂന്നു വെങ്കലവുമുൾപ്പെടെ 13 മെഡൽ. എന്നാൽ പോയൻറ് പട്ടിക യിൽ കേരളം ഇപ്പോഴും നാലാമത്. ഹരിയാന (272), തമിഴ്നാട് (197), മഹാരാഷ്ട്ര (194) എന്നിവർക്കും പിറകിലാണ് കേരളം (188). തിങ്കളാഴ്ച പിറന്നത് നാലു ദേശീയ റെക്കോഡും ഏഴു മീറ്റ് റെക്കോഡും. അപർണ റോയിയും ആർ.കെ. വിശ്വജിത്തും അനു മാത്യുവുമാണ് മൂന്നാം ദിവസത്തെ താരങ്ങൾ.
ട്രാക്കിൽ വാഴ്ച 13 മെഡലിൽ 11ഉം ഒാടിപ്പിടിച്ചതാണ്. 100 മീറ്റർ ഹർഡ്ൽസിൽ ആർ.കെ. വിശ്വജിത്താണ് ട്രാക്കിലെ വേട്ടക്ക് തുടക്കമിട്ടത്. െതാട്ടുപിന്നാലെ മീറ്റ് റെക്കോഡിെൻറ പൊലിമയോടെ അപർണ റോയ് പൊന്നണിഞ്ഞു. 20 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ 100 മീറ്റർ ഹർഡ്ൽസിൽ 14.00 മിനിറ്റിലായിരുന്നു അപർണയുടെ അപാര ഫിനിഷ്. കോഴിക്കോട് കൂടരഞ്ഞി ഒാവേലിൽ റോയി-ടീന ദമ്പതികളുടെ മകൾ കഴിഞ്ഞ വർഷവും സ്വർണം നേടിയിരുന്നു. ഫീൽഡിലെ ഏക സ്വർണം അനു മാത്യു ട്രിപ്ൾജംപ് പിറ്റിൽനിന്ന് ചാടിയെടുത്തു. കരിയറിലെ മികച്ച പ്രകടനം പുറത്തെടുക്കാനായില്ലെങ്കിലും 12.38 ചാടിയാണ് അനുവിെൻറ നേട്ടം. വയനാട് മാനന്തവാടി പുള്ളോലിൽ പി.ജെ. മാത്യു-സിനി ദമ്പതികളുടെ മകൾക്ക് ഇത് കന്നി ദേശീയ മെഡൽ.
റിലേയിൽ സർവാധിപത്യം ആറു റിലേ മത്സരങ്ങളിൽ അഞ്ചിലും മെഡൽ, മൂന്നെണ്ണത്തിന് പൊന്നിൻതിളക്കം, രണ്ടെണ്ണത്തിന് മീറ്റ് റെക്കോഡ്. അക്ഷരാർഥത്തിൽ കാണികളെ ത്രസിപ്പിച്ചുകളഞ്ഞു റിലേ ടീം. അണ്ടർ 18 ആൺകുട്ടികളുടെ മെഡ്ലേ റിലേയിൽ അബ്ദുൽ റസാഖിെൻറ നേതൃത്വത്തിലിറങ്ങിയ ടീം 1.55.96 മിനിറ്റിൽ ആദ്യം സ്വർണംനേടി. തൊട്ടുപിറകെ മീറ്റ് റെക്കോഡിെൻറ പൊലിമയിട്ട് അണ്ടർ 20 പെൺകുട്ടികൾ 4x100 റിലേയിൽ പൊന്നണിഞ്ഞു. അപർണ നയിച്ച ടീം 47.18 സെക്കൻഡിലാണ് റെക്കോഡ് പഴങ്കഥയാക്കിയത് (പഴയ െറക്കോഡ് 47.28). സീനിയർ ആൺകുട്ടികൾ 41.28 സെക്കൻഡിൽ കുതിച്ചെത്തി സ്വർണമണിഞ്ഞു. അണ്ടർ 16ലും (പ്രതിഭ വർഗീസ്, നയന ജോസ്, സാനിയ ട്രീസ ടോമി, സാന്ദ്ര മോൾ സാബു) അണ്ടർ 18ലും (എ.എസ്. സാന്ദ്ര, ടീസ മാത്യു, വി.എസ്. ഭാവിക, ഗൗരി നന്ദന) പെൺകുട്ടികൾ വെള്ളി നേടി അക്കൗണ്ട് പൂർത്തിയാക്കി. അണ്ടർ 18 ഹാമറിൽ 55.27 മീറ്റർ എറിഞ്ഞാണ് കെസിയ രണ്ടാമതെത്തിയത്. ഡെക്കാത്ലണിൽ അബ്ദുല്ല അബ്ദുൽ മജീദ്, 110 മീറ്റർ ഹർഡ്ൽസിൽ ആർ.കെ. സൂര്യജിത്ത്, 100 മീറ്റർ ഹർഡ്ൽസിൽ ആൻ റോസ് എന്നിവർ വെങ്കലം സ്വന്തമാക്കി.അണ്ടർ 20 പോൾവാൾട്ടിൽ ഹരിയാനയുടെ പ്രശാന്ത് സിങ് കനിയ തകർത്തത് 33 വർഷം പഴക്കമുള്ള ദേശീയ റെക്കോഡ്. 5.05 ചാടിയാണ് പ്രശാന്തിെൻറ നേട്ടം.
‘തേജസി’ലേക്ക് ഇരട്ട മെഡൽ ഗുണ്ടൂർ: പാലക്കാട് മുറിക്കാട് ‘തേജസി’ൽ ഇരട്ടമെഡലിെൻറ തിളക്കം. 100 മീറ്റർ ഹഡിൽസിനിറങ്ങിയ അനുജൻ ആർ.കെ. വിശ്വജിത്ത് സ്വർണം നേടിയപ്പോൾ 110 ഹഡിൽസിൽ ജ്യേഷ്ഠൻ സൂര്യജിത്ത് വെങ്കലം സ്വന്തമാക്കി. മക്കളുടെ നേട്ടം നേരിൽ കാണാൻ പിതാവ് രമേഷും മാതാവ് സുമതിയും ഗുണ്ടൂരിലെത്തിയിരുന്നു.
കടുവകൾ ഇവിടെ ഗുണ്ടൂരിലുണ്ട് ഗുണ്ടൂർ: ഞായറാഴ്ച രാത്രി ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് നടക്കുേമ്പാൾ ബംഗ്ലാ ടീമിന് ജയ് വിളിച്ച് ഒരു സംഘം ഗുണ്ടൂരിൽ ഉണ്ടായിരുന്നു. ട്വൻറി20യുടെ ചരിത്രത്തിൽ ആദ്യമായി ഇന്ത്യയെ കീഴടക്കിയ അതേദിവസമാണ് ഗുണ്ടൂരിലെ സിന്തറ്റിക് ട്രാക്കിൽ നിന്ന് ബംഗ്ലാ കടുവകൾ ആദ്യമായി പൊന്നണിഞ്ഞത്. പൊന്നുരുക്കുന്നിടത്ത് കടുവക്കെന്ത് കാര്യമെന്നല്ലേ. ഇന്ത്യൻ അത്ലറ്റിക് അസോസിയേഷെൻറ ക്ഷണപ്രകാരം അതിഥികളായാണ് ബംഗ്ലാദേശ് ഇവിടെയെത്തിയത്. വന്നത് വെറുംകൈയോടെ മടങ്ങാനല്ലെന്ന് സൂചന നൽകി 400 മീറ്ററിൽ രാജ്യാന്തര താരം മുഹമ്മദ് േജാഹിറുൽ ഇസ്ലാം സ്വർണവും കൊയ്തെടുത്തു. 20 വയസ്സിൽ താഴെയുള്ളവരുടെ മത്സരത്തിൽ ട്രാക്കിലിറങ്ങിയ േജാഹിറുൽ 47.34 സെക്കൻഡിൽ ഫിനിഷിങ് പൊയൻറിലെത്തി. ദോഹയിൽ നടന്ന ലോക അത്ലറ്റിക് മീറ്റിൽ ജോഹിർ പെങ്കടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.