ഗുണ്ടൂർ: സമ്മർദമുണ്ടായാലും സങ്കടം വന്നാലും നിവ്യ ആൻറണി ചിരിയോട് ചിരിയാണ്. പോൾവാ ൾട്ട് ദേശീയ റെക്കോഡിലേക്ക് ചാട്ടം തുടങ്ങുന്നതിന് മുന്നേ നിവ്യ ചിരിതുടങ്ങി. രണ്ടാം റൗ ണ്ടിൽ 3.20 മീറ്റർ ലക്ഷ്യത്തിലേക്ക് കുതിച്ചുപായാൻ പോളും ൈകയിലെടുത്തു നിന്ന നിവ്യക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല. പോൾ കൈയിലെടുക്കും ചിരിക്കും താഴെവെക്കും. ഇത് തുടർന്നപ്പോൾ ഒഫീഷ്യൽസ് വാണിങ് ഫ്ലാഗ് ഉയർത്തി. വേലിക്കെട്ടിന് പുറത്തുനിന്ന് പരിശീലകൻ സതീഷ് കുമാർ ദേഷ്യപ്പെട്ടു. അവസരം കളയാതെ ഒാടെടീ എന്ന് അലറിവിളിച്ചു. വീണ്ടും പോളെടുത്ത് ഒാടാൻ തുടങ്ങുന്നതിനിടെ സഹതാരം െബ്ലസി കുഞ്ഞുമോനോടായി പറഞ്ഞു, ‘ദൈവമേ, എനിക്ക് പറ്റുന്നില്ലെടീ’.
വീണ്ടും പോൾ താഴെ വെച്ചതോടെ അടുത്ത മുന്നറിയിപ്പെത്തി. ഇതോടെ രണ്ടും കൽപിച്ച് പോളുമെടുത്ത് ഒറ്റയോട്ടം. പിന്നീടെല്ലാം ചരിത്രം. 3.20 മീറ്ററിൽ എതിരാളികൾ പോരാട്ടം അവസാനിപ്പിച്ചെങ്കിലും നിവ്യ നിർത്തിയില്ല. പിന്നീടുള്ള ചാട്ടം റെക്കോഡിന് വേണ്ടിയായി. 2015ൽ അന്നത്തെ കേരള ക്യാപ്റ്റനായിരുന്ന മരിയ ജെയ്സൺ തീർത്ത 3.70 തകർക്കലായിരുന്നു പുതിയ നായികയുടെ ലക്ഷ്യം. ആദ്യ ശ്രമത്തിൽ ഒാട്ടം പിറ്റിന് സമീപം അവസാനിച്ചു. രണ്ടാമത്തെ ശ്രമം ബാറിൽ തട്ടിവീണു. കുതിച്ചുപാഞ്ഞ മൂന്നാം വരവിൽ മീറ്റ് റെക്കോഡും ദേശീയ റെക്കോഡും താഴെ വീണു. 3.75 കൂടി ചാടി റെക്കോഡ് അരക്കിട്ടുറപ്പിച്ച കേരളത്തിെൻറ നായിക 3.80 ചാടാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
കണ്ണൂർ കൂത്തുപറമ്പ് എടക്കുടി എ.സി ആൻറണിയുടെയും റെജിയുടെയു മകളായ നിവ്യ പാലാ അൽഫോൻസ കോളജിലെ ബി.എ ഇക്കണോമിക്സ് വിദ്യാർഥിയാണ്. പരിശീലനം നടത്തുന്ന പാലാ ജംപ്സ് അക്കാദമിയിലേക്ക് ജംപിങ് പിറ്റ് അനുവദിച്ച കായിക വകുപ്പ് മന്ത്രി ഇ.പി. ജയരാജനും കോച്ച് സതീഷ് കുമാറിനും മെഡൽ സമർപ്പിക്കുന്നതായി നിവ്യ പറഞ്ഞു. 3.15 ചാടിയ മലയാളിതാരം ബ്ലസി കുഞ്ഞുമോനാണ് ഇൗ ഇനത്തിൽ വെങ്കലം നേടിയത്. 3.20 ചാടി മധ്യപ്രദേശിെൻറ ബബിത പേട്ടൽ രണ്ടാമതെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.