????? ???????? ?????????? ????????????? ???? ??? ?????????????? ?????? ????????????????

ദേശീയ ജൂനിയര്‍  അത്ലറ്റിക് മീറ്റിന് ഇന്ന്  കോയമ്പത്തൂരില്‍ തുടക്കം

കോയമ്പത്തൂര്‍: 32ാമത് ദേശീയ ജൂനിയര്‍ അത്ലറ്റിക് മീറ്റിന് വ്യാഴാഴ്ച കോയമ്പത്തൂര്‍ നെഹ്റു സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കില്‍ വെടിമുഴങ്ങും. തുടര്‍ച്ചയായ അഞ്ചാം കിരീടം തേടി ഇറങ്ങുന്ന കേരളമാണ് പ്രതീക്ഷകളില്‍ മുന്നിലെങ്കിലും വിജയദാഹവുമായത്തെിയ ഹരിയാനയും ആതിഥേയരായ തമിഴ്നാടും ശക്തമായ വെല്ലുവിളിയുമായി രംഗത്തുണ്ട്. ചില പ്രമുഖ താരങ്ങളുടെ അഭാവവും മീറ്റിലെ അസൗകര്യങ്ങളും തരണംചെയ്ത് വേണം ഇക്കുറി മലയാളിപ്പടക്ക് ചാമ്പ്യന്‍ഷിപ് നിലനിര്‍ത്താന്‍. 

ഹ്രസ്വ, മധ്യദൂര ഓട്ടത്തില്‍ മെഡല്‍ ഉറപ്പിച്ചിരുന്ന കോഴിക്കോട് ഉഷ സ്കൂള്‍ ഓഫ് അത്ലറ്റിക്സിലെ ഒളിമ്പ്യന്‍ ജിസ്ന മാത്യൂ, ഷഹര്‍ബാന സിദ്ദീഖ്, അബിത മേരി മാനുവല്‍ എന്നിവരില്ലാതെയാണ് കേരളത്തിന്‍െറ വരവ്. എങ്കിലും ട്രാക്കിലും ഫീല്‍ഡിലുമായി മെഡല്‍പ്പട്ടികയിലും റെക്കോഡ് പുസ്തകത്തിലും സ്വന്തം പേരുകള്‍ എഴുതിച്ചേര്‍ക്കാന്‍ പ്രാപ്തരായ നിരവധി കരുത്തര്‍ സംഘത്തിലുണ്ട്. അണ്ടര്‍ 14, 16, 18, 20 ഇനങ്ങളിലാണ് മത്സരം. വ്യാഴാഴ്ച ആദ്യ ഇനമായ അണ്ടര്‍ 20 ആണ്‍, പെണ്‍ 5000 മീറ്റര്‍ ഓട്ടത്തില്‍ത്തന്നെ സ്വര്‍ണവേട്ട തുടങ്ങാമെന്നാണ് കേരളത്തിന്‍െറ കണക്കുകൂട്ടല്‍. ആദ്യ ദിനം 19 ഫൈനല്‍ നടക്കും. 93 ആണ്‍കുട്ടികളും 86 പെണ്‍കുട്ടികളും അടങ്ങിയതാണ് സംസ്ഥാനത്തിന്‍െറ 179 അംഗ സംഘം. തമിഴ്നാട് 159 പേരെയാണ് അണിനിരത്തുന്നത്. അതേസമയം, സംഘാടനത്തെക്കുറിച്ച പരാതികള്‍ ആദ്യ ദിനംതന്നെ കേരള ക്യാമ്പില്‍നിന്ന് ഉയരുന്നുണ്ട്. 14 കി.മീറ്റര്‍ അകലെ കല്യാണമണ്ഡപത്തിലാണ് ആണ്‍കുട്ടികള്‍ക്ക് താമസസൗകര്യം ഒരുക്കിയിരുന്നത്. രണ്ട് കി.മീറ്ററിനപ്പുറം പൊലീസ് ക്വാര്‍ട്ടേഴ്സ് പെണ്‍കുട്ടികള്‍ക്കും അനുവദിച്ചു. ഭക്ഷണത്തിനായി ഓരോരുത്തര്‍ക്കും ദിനംപ്രതി 400 രൂപ അനുവദിക്കുമെന്ന് കേരള സ്പോര്‍ട്സ് കൗണ്‍സില്‍ അറിയിച്ചിട്ടുണ്ട്. ഒരുദിവസം 80,000 രൂപയാണ് കേരളത്തിന് ഭക്ഷണാവശ്യാര്‍ഥം ചെലവാകുക. മീറ്റ് സമാപിക്കുമ്പോള്‍ സംഖ്യ ആറുലക്ഷം കടക്കും. 12 ലക്ഷമാണ് മൊത്തം ചെലവ്. 
Tags:    
News Summary - national junior athletic meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT