ദേ​ശീ​യ ജൂ​നി​യ​ർ അ​ത്​​ല​റ്റി​ക് മീ​റ്റ്​; ഒ​രു സ്വ​ർ​ണം മാ​ത്രം

റാ​ഞ്ചി: 34ാമ​ത് ദേ​ശീ​യ ജൂ​നി​യ​ർ അ​ത്​​ല​റ്റി​ക് മീ​റ്റി​ൽ മെ​ഡ​ൽ വ​ര​ൾ​ച്ച​യി​ലാ​ണ്ടു​പോ​യ കേ​ര​ള​ത്തി​ന് മൂ​ന്നാം ദി​നം ആ​ശ്വ​സി​ക്കാ​ൻ ഒ​രു സ്വ​ർ​ണം മാ​ത്രം. 27 ഫൈ​ന​ലു​ക​ൾ ന​ട​ന്ന ഞാ​യ​റാ​ഴ്​​ച അ​ണ്ട​ർ 18 മെ​ഡ്​​ലേ റി​ലേ​യി​ൽ പെ​ൺ​കു​ട്ടി​ക​ളാ​ണ് കേ​ര​ള​ത്തി​​െൻറ മു​ഖം​ര​ക്ഷി​ച്ച​ത്. ആ​ൻ​സി സോ​ജ​ൻ, അ​പ​ർ​ണ റോ​യ്, എ.​എ​സ്. സാ​ന്ദ്ര, ഗൗ​രി ന​ന്ദ​ന ഉ​ൾ​പ്പെ​ടു​ന്ന ടീ​മാ​ണ് കേ​ര​ള​ത്തി​​െൻറ അ​ഭി​മാ​ന​മാ​യ​ത്. 2:13.53 സെ​ക്ക​ൻ​ഡി​ലാ​ണ് ടീം ​ഓ​ടി​യെ​ത്തി​യ​ത്. മൂന്നാം ദിനം ഒരു സ്വർണവും രണ്ടു വെള്ളിയും നാലു വെങ്കലവുമാണ് കേരളത്തി​​െൻറ സമ്പാദ്യം.

കിരീടം അകലുന്നു

ഒരു ദിനം മാത്രം ബാക്കിനിൽക്കെ കിരീടസ്വപ്നങ്ങളിൽനിന്ന് ഏറെ പിന്നിലാണ് കേരളം. ദേശീയ മീറ്റുകളിൽ കേരളത്തി​​െൻറ കുതിപ്പിനു കാഴ്ചക്കാരായിരുന്നവർ മെഡൽ വാരിക്കൂട്ടുമ്പോൾ ട്രാക്ക് ആൻഡ്​ ഫീൽഡ് ഇനങ്ങളിൽ മലയാള കൗമാരങ്ങൾ വിയർക്കുന്ന​ു. കഴിഞ്ഞവർഷം വിജയവാഡയിൽ നിസ്സാര പോയൻറുകൾക്ക് നഷ്​ടപ്പെട്ട കിരീടം വീണ്ടെടുക്കാമെന്ന മോഹങ്ങൾകൂടിയാണ് റാഞ്ചിയിൽ വീണുടയുന്നത്.

അതേസമയം, കേരളത്തിൽനിന്ന് പാഠം പഠിച്ചെത്തിയ ഹരിയാന മൂന്നാംദിനം 12 സ്വർണംകൂടി നേടി (23 സ്വർണം, 16 വെള്ളി, എട്ടു വെങ്കലം) ഏറെ മുന്നിലാണ്. കഴിഞ്ഞവർഷം എട്ടു പോയൻറ് വ്യത്യാസത്തിലാണ് ഹരിയാന ചാമ്പ്യന്മാരായത്. ആറു സ്വർണം, എട്ടു വെള്ളി, 13 വെങ്കലം ഉൾപ്പെടെ 26 മെഡലുകളുമായി പോയൻറ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് കേരളം. മഹാരാഷ്​ട്രയാണ് മൂന്നാം സ്ഥാനത്ത്. അവസാന ദിനം 37 ഫൈനലുകളുണ്ട്.

അ​ണ്ട​ർ 18 ആ​ൺ​കു​ട്ടി​ക​ളു​ടെ ട്രി​പ്​​ൾ ജം​പി​ൽ പാ​ല​ക്കാ​ട് മു​ണ്ടൂ​ർ സ്കൂ​ളി​ലെ അ​ഖി​ൽ​കു​മാ​റി​നും (15.03), അ​ണ്ട​ർ 20 പെ​ൺ​കു​ട്ടി​ക​ളു​ടെ 4x400 മീ​റ്റ​റി​ൽ റി​ലേ​യി​ലു​മാ​ണ് വെ​ള്ളി (3:55.33 സെ​). അ​ണ്ട​ർ 20 പെ​ൺ​കു​ട്ടി​ക​ളു​ടെ ട്രി​പ്​​ൾ ജം​പി​ൽ ഇ​ടു​ക്കി മ​റ​യൂ​ർ സ്വ​ദേ​ശി പി.​ആ​ർ. ഐ​ശ്വ​ര്യ (12.46), അ​ണ്ട​ർ 18 ആ​ൺ​കു​ട്ടി​ക​ളു​ടെ ട്രി​പ്​​ൾ ജം​പി​ൽ തി​രു​വ​ന​ന്ത​പു​രം സാ​യി​യു​ടെ ആ​കാ​ശ് എം. ​വ​ർ​ഗീ​സ് (14.96), അ​ണ്ട​ർ 14 ഷോ​ട്ട്പു​ട്ടി​ൽ കൊ​ച്ചി നേ​വി സ്കൂ​ളി​ലെ രാ​ജ് കു​മാ​ർ (14.97 മീ​റ്റ​ർ), അ​ണ്ട​ർ 16 പെ​ൺ​കു​ട്ടി​ക​ളു​ടെ മെ​ഡ്​​ലേ റി​ലേ​യി​ലു​മാ​ണ് വെ​ങ്ക​ലം.

റി​ലേ​യി​ൽ ര​ശ്മി ജ​യ​രാ​ജ​ൻ, അ​ലീ​ന വ​ർ​ഗീ​സ്, എ​ൽ​ഗ തോ​മ​സ്, പ്ര​തി​ഭ വ​ർ​ഗീ​സ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം 2:18.58 സെ​ക്ക​ൻ​ഡി​ലാ​ണ് ല​ക്ഷ്യം മ​റി​ക​ട​ന്ന​ത്. മൂ​ന്നാം ദി​നം പി​റ​ന്ന ത്​ ആ​റു േദ​ശീ​യ റെ​ക്കോ​ഡു​ക​ൾ. മൂ​ന്നെ​ണ്ണം ഹ​രി​യാ​നയുടെ പേരിലായിരുന്നു.

ഷോ​ട്ട്പു​ട്ടി​ലെ ഭാ​യി

രാജ്​കുമാർ

ബി​ഹാ​റി​ൽ​നി​ന്ന് റാ​ഞ്ചി​യി​ലേ​ക്ക് എ​ട്ടു മ​ണി​ക്കൂ​ർ യാ​ത്ര​യേ​യു​ള്ളൂ. പ​ക്ഷേ, അ​ണ്ട​ർ 14 ഷോ​ട്ട്പു​ട്ടി​ൽ വെ​ങ്ക​ലം നേ​ടി​യ ബി​ഹാ​ർ ആ​രാ സ്വ​ദേ​ശി രാ​ജ്കു​മാ​ർ റാ​ഞ്ചി​യി​ലെ​ത്തി​യ​ത് ര​ണ്ടു ദി​വ​സ​ത്തെ യാ​ത്ര​ക്കൊ​ടു​വി​ലാ​ണ്. കേ​ര​ള ടീ​മി​നൊ​പ്പം കൊ​ച്ചി​യി​ൽ നി​ന്നാ​യി​രു​ന്നു യാ​ത്ര.​ കൊ​ച്ചി നേ​വി ചി​ൽ​ഡ്ര​ൻ സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്.

സം​സ്ഥാ​ന സെ​ൻ​ട്ര​ൽ സ്കൂ​ൾ സ്പോ​ർ​ട്സ് മീ​റ്റി​ൽ മി​ക​ച്ച താ​ര​ത്തി​നു​ള്ള പു​ര​സ്കാ​രം ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു. കേ​ര​ള​ത്തി​നാ​യൊ​രു മെ​ഡ​ൽ നേ​ട​ണ​മെ​ന്ന മോ​ഹം പ​ങ്കു​വെ​ച്ച്​ ഷോ​ട്ട്​ എ​റി​യാ​നി​റ​ങ്ങി​യ രാ​ജ്​​കു​മാ​ർ നി​രാ​ശ​പ്പെ​ടു​ത്തി​യി​ല്ല. ദേ​ശീ​യ റെ​ക്കോ​ഡ് പി​റ​ന്ന മ​ത്സ​ര​ത്തി​ൽ മൂ​ന്നാം സ്ഥാ​ന​വു​മാ​യി ത​​​െൻറ വ​ക കേ​ര​ള​ത്തി​നൊ​രു മെ​ഡ​ൽ സ​മ്മാ​നി​ച്ചു. പി​താ​വ്​ കൃ​ഷ്ണ​കു​മാ​ർ നേ​വി ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്. മാ​താ​വ്​: തീ​ലാ​മു​നി. സ​ഹോ​ദ​ര​ൻ: ഇ​ന്ദ്ര​ജി​ത്ത്.

Tags:    
News Summary - national junior athletic meet -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT