അ​ത്​​ല​റ്റി​ക് മീ​റ്റ്: നിവ്യ ആന്‍റണിക്ക് ദേശീയ റെക്കോർഡോടെ സ്വർണം

ഗു​ണ്ടൂ​ർ: ദേ​ശീ​യ ജൂ​നി​യ​ർ അ​ത്​​ല​റ്റി​ക് മീ​റ്റിന്‍റെ രണ്ടാം ദിനത്തിൽ കേരളത്തിന് ദേശീയ റെക്കോർഡോടെ സ്വ ർണം. പോൾ വാൾട്ടിലാണ് കേരളാ ക്യാപ്റ്റൻ നിവ്യ ആന്‍റണി നേട്ടം കൈവരിച്ചത്.

2015ൽ മരിയ ജയ്സൺ കുറിച്ച 3.70 മീറ്ററിന്‍റ െ റെക്കോർഡ് ആണ് നിവ്യ ആന്‍റണി മറികടന്നത്. 3.75 മീറ്റർ ആണ് പുതിയ റെക്കോർഡ്. മീറ്റിൽ കേരളം നേടുന്ന ആദ്യത്തെ ദേശീയ റെ ക്കോർഡ് ആണിത്. അ​ത്​​ല​റ്റി​ക് മീ​റ്റിൽ കേരളം നേടുന്ന രണ്ടാമത്തെ സ്വർണവും വെങ്കലവുമാണിത്.

ഈ ഇനത്തിൽ കേരളത്തിന്‍റെ തന്നെ ബ്ലെസി കുഞ്ഞുമോൻ ആണ് വെങ്കലം. 3.15 മീറ്റർ ആണ് ബ്ലെസി ചാടിയത്. 3.20 മീറ്റർ ചാടിയ ബബിത പട്ടേൽ വെള്ളി നേടി. കണ്ണൂർ കൂത്തുപറമ്പ് സ്വദേശിയാണ് നിവ്യ ആന്‍റണി.

ഒന്നാം ദിനത്തിൽ കേ​ര​ള​ താരങ്ങളായ ലോക ജൂനിയർ മീറ്റ്​ യോഗ്യതയോടെ സാ​ന്ദ്ര ബാ​ബു സ്വ​ർ​ണ​വും പി.​എ​സ്. പ്ര​ഭാ​വ​തി വെ​ള്ളി​യും ആ​ൻ​സി സോ​ജ​ൻ വെ​ങ്ക​ല​വും നേടിയിരുന്നു.

Tags:    
News Summary - National Junior Athletic Meet Kerala Won Another Medal -Sports News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT