പട്യാല: ഏഷ്യൻ ഗെയിംസിനുള്ള യോഗ്യത ചാമ്പ്യൻഷിപ്പായ ദേശീയ സീനിയർ അത്ലറ്റിക്സിന് ഗുവാഹതി വേദിയാവും. ജൂൺ 26 മുതൽ 29 വരെയാണ് മീറ്റ്. ജൂലൈയിൽ കൊൽക്കത്തയിൽ നടത്താൻ തീരുമാനിച്ച ചാമ്പ്യൻഷിപ്പാണ് 2016 സാഫ് ഗെയിംസ് വേദിയിലേക്ക് മാറ്റാൻ തീരുമാനിച്ചത്.
കോമൺവെൽത്ത് ഗെയിംസിെൻറ യോഗ്യത മത്സരമായ ഫെഡറേഷൻ കപ്പ് വൈകി നടത്തിയത് അത്ലറ്റുകളുടെ എൻട്രി നിരസിക്കാൻ കാരണമായ അനുഭവത്തിലാണ് ഏഷ്യൻ ഗെയിംസിെൻറ യോഗ്യത ചാമ്പ്യൻഷിപ് നേരത്തെ നടത്തുന്നത്. ജൂൺ 30 ആണ് ഏഷ്യൻ ഗെയിംസിനുള്ള എൻട്രി സമർപ്പിക്കേണ്ട അവസാന തീയതി. ജകാർത്ത വേദിയാവുന്ന വൻകരയുടെ പോരാട്ടത്തിന് ആഗസ്റ്റ് 18ന് കൊടിയുയരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.