ഏറ്റവും മികച്ച അത്​ലറ്റിനുള്ള പുരസ്​കാരം മുതാസ്​ ഇൗസ ബർഷിമിനും നഫീസതു തിയാമിനും

മോണകോ: വർഷത്തെ ഏറ്റവും മികച്ച അത്​ലറ്റിനുള്ള പുരസ്​കാരം ഖത്തറി​​​െൻറ മുതാസ്​ ഇൗസ ബർഷിമിനും ബെൽജിയത്തി​​​െൻറ നഫീസതു തിയാമിനും. ഇൻറർനാഷനൽ അത്​ലറ്റിക്​ ഫെഡറേഷ​​​െൻറ (​െഎ.എ.എ.എഫ്​) പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു ​ജേതാക്കളെ പ്രഖ്യാപിച്ചത്​.

ഹൈജംപിലെ ലോക ചാമ്പ്യനും ഒളിമ്പിക്​സ്​ വെള്ളിമെഡൽ  ജേതാവുമായ ബർഷിം ബ്രിട്ട​​​െൻറ ദീർഘദൂര ഇതിഹാസം മുഹമ്മദ്​ ഫറയെയും ദക്ഷിണാഫ്രിക്കയുടെ ലോക-ഒളിമ്പിക്​സ്​ ചാമ്പ്യൻ വെയ്​ഡ്​ വാൻ നീകർകിനെയും പിന്തള്ളിയാണ്​ 20​17ലെ മികച്ച പുരുഷതാരമായി മാറിയത്​. ആറു തവണ മികച്ച ലോക അത്​ലറ്റായ  ഉസൈൻ ബോൾട്ടി​​​െൻറ പിൻഗാമിയായാണ്​ ഖത്തറി​​​െൻറ 26കാരൻ മികച്ച താരമായത്​. ഇതാദ്യമായാണ്​ ഒരു ഏഷ്യൻ അത്​ലറ്റ്​ മികച്ച ലോകതാരമായി മാറുന്നത്​. 

വനിതകളിൽ ഗ്രീസി​​​െൻറ പോൾവാൾട്ട്​ താരം എകത്രീന സ്​റ്റെഫാനി, ഇത്യോപ്യയുടെ ദീർഘദൂര താരം അൽമാസ്​ അയാന എന്നിവരെ പിന്തള്ളിയാണ്​ ഹെപ്​റ്റാത്​ലണിലെ ലോക-ഒളിമ്പിക്​സ്​ ചാമ്പ്യൻ നഫീസതു തിയാം മികച്ച അത്​ലറ്റായത്​. 

 

Tags:    
News Summary - Mutaz Essa Barshim and Nafissatou Thiam crowned IAAF World Athletes of the Year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT