ഇരട്ടസ്വർണ മോഹം പൊലിഞ്ഞു; മുഹമ്മദ്​ ഫറക്ക്​ 5000ത്തിൽ വെള്ളി

ലണ്ടൻ: അവസന ലോക മീറ്റിൽ ഇരട്ട സ്വർണം ലക്ഷ്യമിട്ടിറങ്ങിയ ദീർഘദൂരത്തിലെ ഇതിഹാസം മുഹമ്മദ്​ ഫറക്ക്​ വെള്ളിയോടെ മടക്കം. പുരുഷവിഭാഗം 5000 മീറ്ററിൽ തുടർച്ചയായി നാലാം ലോക ചാമ്പ്യൻഷിപ്​ സ്വർണത്തിനിറങ്ങിയ ഫറയെ ഇത്യോപ്യയുടെ മുക്​താർ ഇദ്​രിസാണ്​ അട്ടിമറിച്ചത്​. നേരത്തെ 10,000 മീറ്ററിൽ സ്വർണമണിഞ്ഞ ഫറ ഹാട്രിക്​ ഡബ്​ൾ സ്വർണമെന്ന മോഹത്തിലായിരുന്നു ശനിയാഴ്​ച രാത്രിയിൽ മത്സരിച്ചത്​. അവസാന ലാപ്പിലെ സ്​പ്രിൻറിൽ ജയിക്കാനുള്ള മോഹം ഇക്കുറി തലനാരിഴ വ്യത്യാസത്തിൽ നഷ്​ടമായി. 13 മിനിറ്റ്​ 32.79 സെക്കൻഡിലാണ്​ ഇദ്​രിസ്​ സ്വർണമണിഞ്ഞത്​. രണ്ടാമതായ ഫറ 13 മിനിറ്റ്​ 33.22 സെക്കൻഡുമെടുത്തു. 

ലോക മീറ്റ്​ അവസാനിച്ചെങ്കിലും വരാനിരിക്കുന്ന രണ്ട്​ ഡയമണ്ട്​ ലീഗിൽ ഫറ മത്സരിക്കുന്നുണ്ട്​. ബിർമിങ്​ഹാമിലും സ്യൂറിക്കിലും ദീർഘദൂര ഇനങ്ങളിൽ മത്സരിക്കുന്ന ഫറ ശേഷം മാരത്തൺ ട്രാക്കിലേക്ക്​ മാറും. 
ഒളിമ്പിക്​സിൽ നാലും ലോക ചാമ്പ്യൻഷിപ്പിൽ ആറും സ്വർണം നേടിയ ഫറ ദീർഘദൂരത്തിലെ ഇതിഹാസമായാണ്​ ട്രാക്ക്​ വിടുന്നത്​. ലോക മീറ്റിൽ രണ്ട്​ വെള്ളിയും നേടി. 
ഇർഫാൻ 23ാമത്​
ലണ്ടൻ: പുരുഷവിഭാഗം 20 കി.മീറ്റർ നടത്തത്തിൽ മത്സരിച്ച മലയാളിതാരം കെ.ടി. ഇർഫാൻ 23ാം സ്​ഥാനത്ത്​ ഫിനിഷ്​ ചെയ്​തു. 1 മണിക്കൂർ 21.40 മിനിറ്റിലായിരുന്നു ഇർഫാ​ൻ ഒാട്ടം പൂർത്തിയാക്കിയത്​. ശനിയാഴ്​ നടന്ന ജാവലിൻ ​ത്രോ ഫൈനലിൽ മത്സരിച്ച ഇന്ത്യയുടെ ദേവീന്ദർ സിങ്​ 12ാമനായി (80.02 മീ). ജർമനിയുടെ ജൊഹാനസ്​ വെറ്ററിനാണ്​ (89.89 മീ) സ്വർണം.വനിതകളുടെ 100 മീ. ഹർഡ്​ൽസിൽ ആസ്​ട്രേലിയയുടെ സാലി പിയേഴ്​സൺ സ്വർണമണിഞ്ഞു (12.59 സെ).

Tags:    
News Summary - Muhammed Farah finale

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT