മലയാളി ഒളിമ്പ്യന്മാരായ ജെയ്​ഷയും അനസും സായ്​​ പരിശീലകരാവും

കോഴിക്കോട്​: മലയാളി ഒളിമ്പ്യന്മാരായ ഒ.പി. ജെയ്​ഷക്കും മുഹമ്മദ്​ അനസിനും സ്​പോർട്​സ്​ അതോറിറ്റി ഒാഫ്​ ഇന് ത്യ (സായ്​​) പരിശീലകരായി നിയമനം. രാജ്യാന്തര തലത്തിൽ പുറത്തെടുത്ത മികവും ഇവരുടെ പരിചയവും പരിഗണിച്ചാണ്​ സായ്​ ഇവ രെ കോച്ചിങ്ങിലേക്ക്​ പരിഗണിച്ചത്​. ജനുവരി അഞ്ചിന്​ ജോലിയിൽ പ്രവേശിക്കാനാണ്​ ഉത്തരവ്​. നിലവിൽ അത്​ലറ്റുകൾക്ക്​ പരിശീലനം തുടരാനും മത്സരിക്കാനുമുള്ള അനുമതിയുണ്ട്​.

വിരമിച്ചവർ​ ഉടൻ കോച്ചിങ്​ ജോലിയിൽ ​പ്രവേശിക്കേണ്ടിവരും. റെയിൽവേ ഉദ്യോഗസ്​ഥയായ ജെയ്​ഷക്ക്​, സ്പോർട്​സ്​ കൗൺസിൽ വാഗ്​ദാനം ചെയ്​ത ജോലി കാത്തിരിക്കുന്നതിനിടെയാണ്​ ‘സായ്​​’ നിയമനം നൽകുന്നത്​. കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ മൂന്നു വെള്ളി മെഡൽ നേടിയ അനസ്​ നിലവിൽ സർവിസസിലാണ്​. സംസ്​ഥാന സർക്കാറിൽ ജോലി അപേക്ഷ നൽകി കാത്തിരിക്കുന്നതിനിടെയാണ്​ സായ്​ നിയമനം. വൈകാതെതന്നെ ഇവർ കോച്ചിങ്​ ഡി​േപ്ലാമ നേ​ടണം.

35,400-1,12,400 എന്ന ശമ്പള സ്​കെയിലിലാണ്​ നിയമനം. 11 ഒളിമ്പ്യന്മാരെയും മൂന്നു​ പാരാലിമ്പ്യന്മാരെയുമാണ്​ കോച്ചുമാരായി നിയമിക്കുന്നത്​. അശ്വിനി അക്കുഞ്ചി, മാരിയപ്പൻ തങ്കവേലു, സവിത പൂനിയ എന്നിവരും പട്ടികയിലുണ്ട്​.
Tags:    
News Summary - Muhammad Anas among 11 Olympians appointed as coaches- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT