സൂറിക്: ലണ്ടനിൽ നടന്ന ലോക അത്ലറ്റിക് മീറ്റിൽ ദീർഘദൂര 5000 മീറ്റർ ഒാട്ടത്തിൽ സ്വർണം നഷ്ടമായതിലെ നിരാശ തീർത്ത് മുഹമ്മദ് ഫറ ട്രാക്കിനോട് വിടപറഞ്ഞു. ലോക മീറ്റിൽ തെൻറ സ്വപ്നക്കുതിപ്പിന് തടയിട്ട ഇത്യോപ്യക്കാരൻ മുഖ്ദാർ ഇദ്രീസിനെ പിന്തള്ളി ഡയമണ്ട് ലീഗിൽ സ്വർണം നേടി അതിവേഗ ട്രാക്കിലെ അപ്രമാദിത്വം ഒരിക്കൽക്കൂടി തെളിയിച്ചു. മുഖ്ദാർ ഇദ്രീസിനെ തന്നെ 0.04 സെക്കൻഡിെൻറ വ്യത്യാസത്തിൽ മറികടന്നാണ് ഫറ ചാമ്പ്യനായത്. ഫോേട്ടാഫിനിഷിങ്ങിലാണ് അഞ്ചു തവണ ഒളിമ്പിക്സ് ജേതാവായ ഫറ വിജയമുറപ്പിക്കുന്നത്.
ഡയമണ്ട് ലീഗിൽ 13 മിനിറ്റും 6.05 സെക്കൻഡുമെടുത്താണ് ഫറ സ്വണക്കുതിപ്പ് നടത്തിയത്. മുഖ്ദാർ ഇദ്രീസ് 13:06.09 സമയം കൊണ്ടാണ് രണ്ടാമതെത്തിയത്. മറ്റൊരു ഇത്യോപ്യൻ താരം യോമിഫ് കെജെൽച്ച 13:06.18ന് ഫിനിഷിങ് പോയൻറിലെത്തി വെങ്കലമെഡൽ നേടി. ട്രാക്കിൽനിന്ന് വിടവാങ്ങിയെങ്കിലും 34കാരനായ ഫറ, റോഡ് മാരത്തണിൽ ശ്രദ്ധകേന്ദ്രീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.