ന്യൂയോർക്ക്: ഇന്ത്യയുടെ ഇതിഹാസ ഓട്ടക്കാരൻ മിൽഖ സിങിന്റെ മകളും ഇപ്പോൾ 'ഓട്ടത്തിലാണ്'. അവരുടെ ഭാഷയിൽ പറഞ്ഞാൽ 'മാ രത്തൺ ഓട്ട'ത്തിൽ. ഈ ഓട്ടം ട്രാക്കിലല്ലെന്ന് മാത്രം.
ന്യൂയോർക്കിൽ ഡോക്ടറായ മോന മിൽഖ സിങ് കോവിഡ് 19 രോഗികളെ പരി ചരിക്കുന്ന തിരക്കിലാണിപ്പോൾ. ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ ഹോസ്പിറ്റൽ സെൻററിലെ എമർജൻസി റൂമിലാണ് മോന സേവനമന ുഷ്ഠിക്കുന്നത്. കോവിഡ് രോഗലക്ഷണങ്ങളുള്ളവരെ ആദ്യം കൊണ്ടുവരുന്നത് എമർജൻസി റൂമിലാണ്.
രോഗികൾക്ക് പ്രാഥമിക പരിശോധനയും പ്രത്യേക ക്വാറന്റീൻ വാർഡിലേക്ക് കൊണ്ടു പോകും മുമ്പുള്ള ഇൻട്യുബേഷനും (കൃത്രിമ വെന്റിലേഷൻ ട്യൂബ് ഘടിപ്പിക്കൽ) മോനയുടെ നേതൃത്വത്തിലാണ് ചെയ്യുന്നതെന്ന് ഇളയ സഹോദരനും പ്രമുഖ ഗോൾഫ് താരവുമായ ജീവ് മിൽഖ സിങ് പറഞ്ഞു.
54കാരിയായ മോന 20 വർഷമായി ന്യൂയോർക്കിൽ ഡോക്ടറാണ്. പാട്യാല മെഡിക്കൽ കോളജിൽ നിന്ന് പഠനം പൂർത്തിയാക്കി 90കളിലാണ് അവിടേക്ക് പോകുന്നത്.
"മോനയെ കുറിച്ച് ഞങ്ങൾക്ക് അഭിമാനമുണ്ട്. എല്ലാ ദിവസവും മാരത്തൺ ഡ്യൂട്ടിയാണെന്നാണ് അവൾ പറയുന്നത്. ആഴ്ചയിൽ 5 ദിവസവും 12 മണിക്കൂർ ഡ്യൂട്ടിയുണ്ട്. കഷ്ടപ്പാട് ഉണ്ടെങ്കിലും കഴിവിന്റെ പരമാവധി ചെയ്യുന്നുണ്ട് എന്ന് പറയും.
ഞങ്ങൾക്ക് അവളുടെ കാര്യത്തിൽ ആശങ്കയും ഉണ്ട്. ചികിൽസിക്കുമ്പോൾ എന്തും സംഭവിക്കാം. എല്ലാ ദിവസവും വിളിക്കാറുണ്ട്. സൂക്ഷിക്കണം, ലക്ഷണങ്ങൾ ശ്രദ്ധിക്കണം എന്നൊക്കെ ഞങ്ങൾ പറയും" - ജീവ് പറയുന്നു.
തന്റെ സഹോദരിയെ പോലുള്ള ഡോക്ടർമാർ, നഴ്സുമാർ, പൊലീസുകാർ തുടങ്ങി കോവിഡ് പോരാട്ടത്തിന്റെ മുൻ നിരയിലുള്ള ശുചീകരണ തൊഴിലാളികളെ വരെ ആദരിക്കാൻ ലോക ജനത തയാറാകണമെന്നും നാല് തവണ യൂറോപ്യൻ ടൂർ ചാമ്പ്യനും അഞ്ച് തവണ ഏഷ്യൻ ടൂർ ചാമ്പ്യനുമായ ജീവ് അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.