ഗോൾഡ് കോസ്റ്റ്: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യുടെ സൂപ്പർ ബോക്സിങ്ങ് താരം മേരികോമിലൂടെ ഇന്ത്യക്ക് പതിനെട്ടാം സ്വർണം. വനിതാ വിഭാഗം 45-48 കിലോഗ്രാം ഫൈനലിലാണ് മേരികോം രാജ്യത്തിന് സ്വർണം സമ്മാനിച്ചത്. നോർത്ത് അയർലൻഡ് താരം ക്രിസ്റ്റീന ഒക്കുഹാരയെ ഇടിച്ചിട്ടാണ് മേരികോം സുവർണ നേട്ടം സ്വന്തമാക്കിയത്. അഞ്ച് തവണ ലോക ചാംപ്യനും ഒളിംപിക്സ് വെങ്കല മെഡൽ ജേതാവുമായ മേരി കോം ആദ്യമായാണ് കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുക്കുന്നത്.
അഞ്ച് ഇന്ത്യൻ താരങ്ങൾ കൂടി ഇന്ന് ബോക്സിങ്ങിൽ ഫൈനലിന് ഇറങ്ങുന്നുണ്ട്. പുരുഷ വിഭാഗം 46-49 വിഭാഗത്തിൽ അമിത്, 52 കിലോഗ്രാമിൽ ഗൗരവ് സോളങ്കി, 60 കിലോഗ്രാം വിഭാഗത്തിൽ മനീഷ് കൗശിക്, 75 കിലോഗ്രാമിൽ വികാസ് കൃഷാൻ, 91+ വിഭാഗത്തിൽ സതീഷ് കുമാർ എന്നിവരാണ് ഇന്ന് ഫൈനലിനിറങ്ങുന്നത്.
അതേസമയം, ടേബിൾ ടെന്നീസിന്റെ മിക്സഡ് ഡബിൾസിൽ ഇന്ത്യൻ പ്രതീക്ഷകൾ അവസാനിച്ചു. സെമിയിൽ ഇന്ത്യയുടെ ശരത്ത് കമാല്‍-മൗമ ദാസ് സഖ്യം പരാജയപ്പെട്ടു. സിംഗപൂരിന്റെ ഗയോ നിംഗ്-യു മെൻഗ്യു കൂട്ടുക്കെട്ടിനോടാണ് ഇന്ത്യൻ സഖ്യം തോറ്റത്. സ്കോർ: 8-11, 11-9, 11-9, 7-11, 7-11.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.