Posted On
date_range Updated On
date_range രാജ്യത്തെ ആദ്യ കായിക സർവകലാശാല ഇംഫാലിൽ
ന്യൂഡൽഹി: മണിപ്പൂരിലെ ഇംഫാലിൽ രാജ്യത്തെ ആദ്യ കായിക സർവകലാശാല സ്ഥാപിക്കാനുള്ള ഒാർഡിനൻസ് രാഷ്ട്രപതിയുടെ അംഗീകാരത്തോടെ പ്രാബല്യത്തിൽവന്നു.
മേയ് 23ാം തീയതി കേന്ദ്രമന്ത്രിസഭ ഒാർഡിനൻസിന് അംഗീകാരം നൽകിയിരുന്നു. പശ്ചിമ ഇംഫാൽ ജില്ലയിലെ കൗട്രക്കിൽ സർവകലാശാലക്കായി മണിപ്പൂർ സർക്കാർ 325.90 ഏക്കർ സ്ഥലം ലഭ്യമാക്കിയിരുന്നു.
കായിക രംഗത്തുള്ള രാജ്യത്തിെൻറ പുരോഗതിക്കായി 2014-15 വർഷത്തെ വാർഷിക ബജറ്റിലാണ് സർവകലാശാല സ്ഥാപിക്കുമെന്ന് പ്രഖ്യാപനമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.