????????? ????, ?????? ???????? ????? ??????????

മാധ്യമം ‘കുടുംബം’ തുണയായി; ഗിരീഷിന്‍െറ ടീമിന് 40 ജോടി ജഴ്സി

തേഞ്ഞിപ്പലം: പശുക്കളെ വളര്‍ത്തി കായികതാരങ്ങളെ വാര്‍ത്തെടുക്കുന്ന തിരുനെല്ലി പാലത്തിങ്കല്‍ ഗിരീഷിന്‍െറ ശിഷ്യഗണങ്ങള്‍ക്ക് ഒരുപിടി സഹായം. ഇദ്ദേഹത്തിനുകീഴില്‍ കായികപരിശീലനം നടത്തുന്ന 40 താരങ്ങള്‍ക്ക് രണ്ടു ജോടി ജഴ്സി നല്‍കിയിരിക്കയാണ് മുംബൈ ആസ്ഥാനമായുള്ള റജബ് മാന്‍പവര്‍ കണ്‍സള്‍ട്ടന്‍റ്സ്.

ഗിരീഷിന്‍െറ വിശേഷം മാധ്യമം 'കുടുംബം' മാസികയിലൂടെ അറിഞ്ഞാണ് ഇവര്‍ സഹായവുമായത്തെിയത്. സംസ്ഥാന സ്കൂള്‍ കായികോത്സവ വേദിയിലാണ് സഹായം കൈമാറിയത്. റജബ് മാന്‍പവര്‍ കണ്‍സള്‍ട്ടന്‍റ്സ് മാനേജിങ് ഡയറക്ടര്‍ അഫ്ദല്‍ മുഹമ്മദ് കോയ ജഴ്സികള്‍ ഗിരീഷിന് നല്‍കി. അസി. കോച്ച് സതീഷ്, കെ.പി. കോയ എന്നിവരും സംബന്ധിച്ചു.

Tags:    
News Summary - madhyamam kudumbam magazine sponsored jersey to coach gireesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-10-25 17:31 GMT