Posted On
date_range Updated On
date_range ഖേലോ ഇന്ത്യ: കേരളത്തിന് രണ്ടു മെഡലുകൾകൂടി
ന്യൂഡൽഹി: ഖേലോ ഇന്ത്യ ദേശീയ ഗെയിംസിൽ അത്ലറ്റിക് ഇതര മത്സരങ്ങളിൽ കേരളത്തിന് തിങ്കളാഴ്ച രണ്ടു മെഡലുകൾ കൂടി. ആൺകുട്ടികളുടെ വോളിബാളിലും പെൺകുട്ടികളുടെ കബഡിയിലുമായി രണ്ട് വെങ്കലം കേരളം സ്വന്തമാക്കി. അത്ലറ്റിക് മത്സരങ്ങളിൽ പോയൻറ് നിലയിൽ കേരളത്തിന് മൂന്നാം സ്ഥാനത്ത് എത്താനായെങ്കിലും ഗെയിംസിൽ ഇതുവരെ നാല് മെഡലുകൾ മാത്രമാണ് നേടാനായത്.
വോളിബാളിൽ ഫൈനലിൽ ഉത്തർപ്രദേശിെന തോൽപിച്ച് ഡൽഹി സ്വർണം നേടി. സെമിഫൈനലിൽ കേരളത്തെ തോൽപിച്ചാണ് ഡൽഹി ഫൈനലിലെത്തിയത്. മൂന്നാം സ്ഥാനക്കാർക്കായുള്ള മത്സരത്തിൽ ഉത്തരാഖണ്ഡിനെ (3-2) തോൽപിച്ചാണ് കേരളം വെങ്കലമണിഞ്ഞത്.
പെൺകുട്ടികളുടെ കബഡിയിൽ ഹരിയാനയെ തോൽപിച്ചാണ് കേരളം വെങ്കലം നേടിയത്. ഞായറാഴ്ച നടന്ന സെമിഫൈനലിൽ ഡൽഹിയോടായിരുന്നു കേരളം തോറ്റത്. പോയൻറ് നിലയിൽ 20 സ്വർണവും 16 വെള്ളിയുമുൾപ്പെടെ 54 മെഡലുകൾ നേടി ഹരിയാനയാണ് ഒന്നാം സ്ഥാനത്ത്. കേരളം ഏഴാം സ്ഥാനത്തും.

ഖേലോ ഇന്ത്യ ആൺകുട്ടികളുടെ വോളിബാളിൽ വെങ്കലം നേടിയ കേരള ടീം
പെൺകുട്ടികളുടെ കബഡിയിൽ ഹരിയാനയെ തോൽപിച്ചാണ് കേരളം വെങ്കലം നേടിയത്. ഞായറാഴ്ച നടന്ന സെമിഫൈനലിൽ ഡൽഹിയോടായിരുന്നു കേരളം തോറ്റത്. പോയൻറ് നിലയിൽ 20 സ്വർണവും 16 വെള്ളിയുമുൾപ്പെടെ 54 മെഡലുകൾ നേടി ഹരിയാനയാണ് ഒന്നാം സ്ഥാനത്ത്. കേരളം ഏഴാം സ്ഥാനത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.