കാ​യി​ക​താ​ര​ങ്ങ​ളെ  വ​ള​ർ​ത്താ​ൻ  ‘ഓ​പ​റേ​ഷ​ൻ ഒ​ളി​മ്പ്യ’ 

തിരുവനന്തപുരം: 2020-24 ഒളിമ്പിക്സ് മത്സരങ്ങളിലേക്ക് കേരളത്തിൽനിന്ന് മികച്ച കായികതാരങ്ങളെ വാർത്തെടുക്കാൻ ‘ഓപറേഷൻ ഒളിമ്പ്യ’പദ്ധതി നടപ്പാക്കുമെന്ന് കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ടി.പി. ദാസൻ. പദ്ധതിയുടെ ഭാഗമായി 11 കായിക ഇനങ്ങൾ തെരഞ്ഞെടുക്കും. ഏഷ്യൻ തലത്തിൽ മെഡലുകൾ കരസ്ഥമാക്കുന്ന അത്ലറ്റിക്സ്, ബാഡ്മിൻറൺ, ഷൂട്ടിങ്, കനോയിങ്, കയാക്കിങ്, റോവിങ്, സ്വിമ്മിങ്, സൈക്ലിങ്, ബോക്സിങ്, റസ്ലിങ്, ഫെൻസിങ്, ആർചറി വിഭാഗങ്ങളിലെ താരങ്ങളെ വാർത്തെടുക്കും.

ഏപ്രിൽ മുതൽ ഇതി‍െൻറ തെരഞ്ഞെടുപ്പ് നടപടികളും പരിശീലനവും ആരംഭിക്കുമെന്ന് ദാസൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്ത് സമഗ്ര കായികനയം നടപ്പാക്കും. ഇതി‍െൻറ ഭാഗമായി സ്പോർട്സ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും. വിദ്യാർഥികൾക്ക് കായികക്ഷമത പദ്ധതി നടപ്പാക്കും. സ്പോർട്സ് േക്വാട്ട നിയമനങ്ങൾ കൃത്യസമയത്ത് നടക്കുന്നില്ല. ഇതൊഴിവാക്കാൻ പി.എസ്.സിയുമായി കൂടിയാലോചന നടത്തും. വിവിധ തസ്തികകളിലേക്കുള്ള നിയമനങ്ങളിൽ നിശ്ചിത ശതമാനം കായികതാരങ്ങൾക്ക് മാറ്റിവെക്കാൻ പി.എസ്.സിയോട് ആവശ്യപ്പെടും. ഇത് അംഗീകരിക്കപ്പെട്ടാൽ താരങ്ങളുടെ ഭാവി സുരക്ഷിതമാക്കാൻ സാധിക്കും.

വിവിധ വകുപ്പിലെ സ്പോർട്സ് ടീമുകളെ പരിപോഷിപ്പിക്കും. പുതിയ ടീമുകൾ തുടങ്ങും. സ്പോർട്സ് ഹോസ്റ്റലുകളുടെ നിലവാരം ഉയർത്താൻ മുന്തിയ പരിഗണന നൽകും. കായികതാരങ്ങൾക്കും കോച്ചുകൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കും. ഒളിമ്പ്യൻ മാനുവൽ ഫ്രഡറിക്കിന് വീടുപണിയാൻ 20 ലക്ഷം രൂപ അനുവദിക്കുമെന്നും ദാസൻ പറഞ്ഞു. സ്പോർട്സ് കൗൺസിൽ ജനറൽബോഡിയോഗം മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്തു.
Tags:    
News Summary - Kerala State Sports Council

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT