കണ്ണൂർ: മികവുറ്റ പ്രകടനങ്ങളുടെ പുതിയദൂരങ്ങൾക്ക് പിറവിനൽകി സംസ്ഥാന സ്കൂൾ കായിക ോത്സവത്തിൽ ലോങ്ജംപ് പിറ്റിൽ റെക്കോഡുകളുടെ മിന്നിത്തിളക്കം. സീനിയർ പെൺകുട്ടിക ളുടെ ലോങ് ജംപിൽ ഗവ. ഫിഷറീസ് എച്ച്.എസ്.എസ് നാട്ടികയിലെ ആൻസി സോജൻ സ്വർണവും കടക്കാ ശ്ശേരി ഇ.എച്ച്.എസ്.എസിലെ പി.എസ്. പ്രഭാവതി വെള്ളിയും നേടി റെക്കോഡ് പുസ്തകത്തിലെ പഴയ ദൂരം തിരുത്തി.
സീനിയർ ആൺകുട്ടികളുടെ ലോങ് ജംപിൽ മീറ്റ് റെക്കോഡ് മറികടന്ന പ്ര കടനവുമായി ടി.ജെ. ജോസഫും ആവേശം പകർന്നു. സീനിയർ പെൺകുട്ടികളുടെ ലോങ് ജംപിൽ 6.24 മീറ്റ ർ ചാടിയാണ് ആൻസി സോജൻ സ്വർണം കൊയ്തത്. ദേശീയ റെക്കോഡായ 6.25 എന്ന ദൂരം തലനാരിഴക്കാണ് ന ഷ്ടമായത്. 6.05 മീറ്റർ ചാടിയാണ് പി.എസ്. പ്രഭാവതി വെള്ളിനേട്ടത്തിനുടമയായത്. 2012ൽ െജനി മോൾ ജോയി സ്ഥാപിച്ച 5.91 മീറ്ററിെൻറ റെക്കോഡ് രണ്ടാമത്തെ ചാട്ടത്തിൽതന്നെ ആൻസി സോജൻ മ റികടന്നിരുന്നു. കഴിഞ്ഞ സംസ്ഥാന സ്കൂൾ കായികമേളയിൽ ലോങ് ജംപിൽ പ്രഭാവതിക്കായിരുന ്നു സ്വർണം. അന്ന് വെങ്കലത്തിലൊതുങ്ങിയ ആൻസി സോജെൻറ സംസ്ഥാന സ്കൂൾ കായികമേളയിലെ 11ാമത് മെഡലാണിത്. 2020ൽ കെനിയയിൽ നടക്കുന്ന യൂത്ത് ഗെയിംസിൽ ലോങ് ജംപിൽ മത്സരിക്കുകയാണ് ലക്ഷ്യമെന്ന് ആൻസി പറയുന്നു. ഡൊമിനിക്-അഞ്ജലി ദമ്പതികളുടെ മകളാണ്.
സീനിയർ ആൺകുട്ടികളുടെ ലോങ് ജംപിൽ 7.59 മീറ്റർ ചാടിയാണ് പനമ്പിള്ളി നഗർ ഗവ. എച്ച്.എസ്.എസ് പ്ലസ് ടു വിദ്യാർഥിയായ ടി.ജെ. ജോസഫ് പുതിയ മീറ്റ് റെക്കോഡ് കുറിച്ചത്. 2014ൽ കെ.ജെ. ജോഫിൻ സ്ഥാപിച്ച 7.51 മീറ്ററാണ് മറികടന്നത്. എറണാകുളം പനമ്പിള്ളി നഗറിലെ സ്പോർട്സ് അക്കാദമിയുടെ താരമാണ് ജോസഫ്. 2017ൽ സംസ്ഥാന സ്കൂൾ ഗെയിംസിൽ ജൂനിയർ വിഭാഗത്തിൽ ലോങ് ജംപിൽ വെങ്കലം നേടിയിരുന്നു. 2018ൽ വെള്ളി നേടി. കണ്ണൂരിലെ മലയോരമേഖലയായ ചെേമ്പരി ചെറിയരീക്കാമല തുണ്ടത്തിൽ ടി.ജെ. ജോൺ-ലീന ദമ്പതികളുടെ മകനാണ്.
ജൂനിയര്‍ പെൺ 3000 മീറ്ററിൽ സ്വർണം നേടിയ കെ.പി. സനികയും വെള്ളി നേടിയ അനശ്വര ഗണേഷും
പൊന്നുവിളയിക്കാൻ സനികക്കും അനശ്വരക്കും സഹായം വേണം കണ്ണൂര്‍: ട്രാക്കിലെ പോരാട്ടങ്ങളെ സനികയും അനശ്വരയും ഭയക്കുന്നില്ല. സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ ജൂനിയർ പെൺകുട്ടികളുടെ 3000 മീറ്ററിൽ സ്വർണം, വെള്ളി നേട്ടങ്ങളോടെ മികവുതെളിയിച്ച ഇരുവരും ജീവിതത്തിെൻറ കഠിനപാതകൾ പിന്നിടാനുള്ള സങ്കടപ്പോരിലാണ്. കോഴിക്കോട് കട്ടിപ്പാറ ഹോളിഫാമിലി എച്ച്.എസ്.എസിലെ വിദ്യാർഥികളാണ് സനികയും അനശ്വരയും. ജൂനിയർ പെൺകുട്ടികളുടെ 3000 മീറ്ററിൽ 10:31:83 മിനിറ്റുകൊണ്ടാണ് സനിക സ്വർണമണിഞ്ഞത്. 10: 38:84 മിനിറ്റുകൊണ്ട് അനശ്വര വെള്ളിയും സ്വന്തമാക്കി.
പരാധീനതകൾക്ക് നടുവിലാണ് ഈ കായികതാരങ്ങൾ. ഭാവിയുടെ താരങ്ങളെന്ന് പരിശീലകർ ഉറപ്പുനൽകുേമ്പാഴും പരിശീലനത്തിനുള്ള ചെലവുകൾ വഹിക്കുന്നതിനുള്ള സ്പോൺസർമാരില്ലാതെ പ്രയാസമനുഭവിക്കുകയാണ് ഇരുവരും. 800 മീ, 1500 മീ, 4-400 മീ റിലേ എന്നീ ഇനങ്ങളിൽ സനികക്ക് മത്സരങ്ങളുണ്ട്. കഴിഞ്ഞ സംസ്ഥാന മീറ്റില്‍ 3000 മീറ്ററിലും ക്രോസ്കണ്‍ട്രിയിലും സ്വർണം നേടിയിരുന്നു. കട്ടിപ്പാറ സ്വദേശി കെ.പി. സുരേഷിെൻറയും ഷീബയുടേയും മകളാണ്.
സുരക്ഷക്ക് മുൻഗണന; വീതിച്ചുനൽകി ത്രോ ഇനങ്ങൾ കണ്ണൂർ: പാലായിൽ ജൂനിയർ അത്ലറ്റിക് മീറ്റിനിടെ ഹാമർ തലയിൽ പതിച്ച് അഫീൽ ജോൺസൺ മരിച്ചതിെൻറ പശ്ചാത്തലത്തിൽ കായികോത്സവത്തിൽ കർശനസുരക്ഷ മുന്നൊരുക്കം. സുരക്ഷ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ട് മാത്രമേ കേരളത്തില്‍ കായികമത്സരങ്ങള്‍ സംഘടിപ്പിക്കുകയുള്ളൂവെന്ന് ഇന്നലെ ഉദ്ഘാടന ചടങ്ങിനിടെ മന്ത്രി ഉറപ്പുനല്‍കി. ഒരുസമയം ഒരു ത്രോ ഇനം മാത്രം നടത്തുന്ന രീതിയിലാണ് ഇത്തവണ മത്സരങ്ങൾ ക്രമീകരിച്ചത്.
വിവിധ വിഭാഗങ്ങളിലെ ഇനങ്ങൾ വിവിധ ദിവസങ്ങളിലാണ് നടത്തുന്നത്. ഫീൽഡും ട്രാക്കും തമ്മിൽ ബന്ധപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തി. പരിചയസമ്പന്നരായ അധ്യാപകരോ അത്ലറ്റിക് അസോസിയേഷെൻറ ഒഫീഷ്യൽസോ ആണ് മത്സരങ്ങൾ നിയന്ത്രിക്കുന്നത്. ആദ്യദിനം ഡിസ്കസ് ത്രോ സീനിയർ ഗേൾസ്, സീനിയർ ബോയ്സ് മത്സരങ്ങളും ജൂനിയർ ബോയ്സ് ജാവലിൻ ത്രോ മത്സരവുമാണ് നടന്നത്. ഞായറാഴ്ച സബ് ജൂനിയർ ഗേൾസ്, ജൂനിയർ ഗേൾസ്, സബ് ജൂനിയർ ബോയ്സ്, ജൂനിയർ ബോയ്സ് ഡിസ്കസ് ത്രോ മത്സരങ്ങളും സീനിയർ ബോയ്സ് ജാവലിൻ ത്രോയും നടക്കും.
ലക്ഷം, ലക്ഷം സമ്മാനം കണ്ണൂർ: സംസ്ഥാനതലത്തില്‍ ഒന്നാമതെത്തുന്ന വിദ്യാലയങ്ങള്‍ക്ക് മൂന്നു ലക്ഷം രൂപ കായികവകുപ്പ് നല്‍കുമെന്ന് കായികമന്ത്രി ഇ.പി. ജയരാജൻ. രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം രണ്ടു ലക്ഷം, ഒരു ലക്ഷം രൂപ എന്നിങ്ങനെയും വ്യക്തിഗത ചാമ്പ്യന്മാർക്ക് 10,000 രൂപയും നൽകും. കണ്ണൂര്‍ സര്‍വകലാശാല മാങ്ങാട്ടുപറമ്പ് സിന്തറ്റിക് സ്റ്റേഡിയത്തില്‍ 63ാമത് കേരള സ്കൂള്‍ കായികോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒളിമ്പിക്സില്‍ കേരളത്തിെൻറ സ്ഥാനം ഉറപ്പിക്കാനുള്ള ലക്ഷ്യത്തിലാണ് കായികകേരളം. അന്താരാഷ്ട്ര നിലവാരത്തിലുള്ള കുതിച്ചുചാട്ടമാണ് കേരളം നടത്തിക്കൊണ്ടിരിക്കുന്നത്. സുരക്ഷാമാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടുമാത്രമേ കേരളത്തില്‍ കായികമത്സരങ്ങള്‍ സംഘടിപ്പിക്കുകയുള്ളൂവെന്ന് മന്ത്രി ഉറപ്പുനല്‍കി. പാലായില്‍ കായികമേളക്കിടെ ജീവന്‍പൊലിഞ്ഞ അഫീലിെൻറ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കും. അഫീലിനെ അനുസ്മരിച്ചാണ് ചടങ്ങ് ആരംഭിച്ചത്. പത്തനംതിട്ട, കാസർകോട്, തൃശൂർ ജില്ലകളിലായി മൂന്നു പുതിയ സ്പോർട്സ് ഡിവിഷനുകൾ ഉടൻ പ്രവർത്തനമാരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.തുറമുഖ മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി മുഖ്യപ്രഭാഷണം നടത്തി.ഒളിമ്പ്യന്മാരായ പി.ടി. ഉഷ, മേഴ്സിക്കുട്ടന്‍, ടിൻറു ലൂക്ക എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.