കണ്ണൂര്‍: സംസ്ഥാന സ്കൂള്‍ കായികമേളയിലെ ആദ്യ ദ്രോണാചാര്യന് പ്രായത്തിെൻറ ഹർഡിലുക ള്‍ മറികടന്ന് ഇത്തവണയെത്തുന്നത് പുതിയ സ്കൂളുമായി. കേരള കായികരംഗത്തിെൻറ പിതാവെ ന്നറിയപ്പെടുന്ന ജി.വി. രാജയുടെ കോയിക്കല്‍ കുടുംബത്തിെൻറ ഉടമസ്ഥതയിലുള്ള പൂഞ്ഞാര ് എസ്.എം.വി.എച്ച്.എസിലെ 31 താരങ്ങളുമായാണ് തോമസ് മാഷ് കണ്ണൂര്‍ മാങ്ങാട്ടുപറമ്പിലെ സര്‍വകലാശാല സ്റ്റേഡിയത്തിലെത്തിയത്. 16 ആണ്‍കുട്ടികളും 15 പെണ്‍കുട്ടികളുമാണ് ടീമിലുള്ളത്.
കോട്ടയം കോരുത്തോട് സി.കെ.എം ഹൈസ്കൂളില്‍ നിന്ന് വിരമിച്ച ശേഷം ഇടുക്കി ഏന്തയാര്‍ ജെ.ജെ. മര്‍ഫി, വണ്ണപ്പുറം എസ്.എന്‍.എം.എച്ച്.എസ്.എസ് എന്നിവിടങ്ങളില്‍ പരിശീലകനായിരുന്നു തോമസ് മാഷ്. ഒരിടവേളക്ക് ശേഷമാണ് കോട്ടയം ജില്ലയിലെ സ്കൂളിലേക്ക് തോമസ് മാഷും മകന് രാജസ് തോമസും തിരിച്ചെത്തുന്നത്.
ജില്ല കായികോത്സവത്തില്‍ ഈരാറ്റുപേട്ട ഉപജില്ലയെ ഇതാദ്യമായി ജേതാക്കളാക്കിയത് ജൂനിയര്‍ പെണ്‍കുട്ടികളുടെ 100, 200, 400 മീറ്ററുകളില്‍ സാന്ദ്രമോള്‍ സാബു, 800, 1500, 3000 മീറ്ററുകളില്‍ ദേവിക ബെന്നും സുവര്‍ണ പ്രതീക്ഷയാണ്. എം.എസ്. അനന്തുമോന് (800,1500, 3000), സ്നേഹമോള് ജോര്‍ജ്(ലോങ്ജംപ്) എന്നിവരും മെഡല്‍ കാത്തിരിക്കുന്നവരാണ്. സൈന്യത്തില്‍ നിന്ന് വിരമിച്ച മുന്‍ അത്ലറ്റ് പി.ബി. രാജേഷാണ് മറ്റൊരു പരിശീലകന്. വേള്‍ഡ് മലയാളി കൗണ്‍സിലിെൻറ സ്പോണ്‍സര്‍ഷിപ്പാണ് ടീമിെൻറ ശക്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.