Posted On
date_range Updated On
date_range ദേശീയ റെക്കോഡ് മറികടന്ന് ഗായത്രി ശിവകുമാർ
പാലാ: പെൺകുട്ടികളുടെ ജൂനിയർ വിഭാഗം ഹൈജമ്പിൽ ദേശീയ റെക്കോഡ് മറികടന്ന് ഗായത്രി ശിവകുമാർ. സ്വർണം സ്വന്തമാക്കിയെങ്കിലും മീറ്റ് റെക്കോഡ് തകർക്കാനാകാത്തത് ഇൗ ഭാവിതാരത്തെ നിരാശയിലാഴ്ത്തി. 1.66 മീറ്റർ ചാടിയ ഗായത്രി കോഴിക്കോടിെൻറ ലിസ്ബത്ത് കരോളിൻ ജോസഫ് 2015ൽ സ്ഥാപിച്ച ദേശീയ റെക്കോഡാണ് മറികടന്നത്. എന്നാൽ, മീറ്റ് റെക്കോഡ് തകർക്കാനുള്ള ഗായത്രിയുടെ ശ്രമം പരാജയപ്പെടുകയായിരുന്നു. എറണാകുളം രവിപുരത്ത് ശിവകുമാർ-ഷീബ ദമ്പതികളുടെ മകളായ ഗായത്രി തേവര സേക്രഡ് ഹാർട്ട് എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർഥിനിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.