നാലുപേർക്ക്​ ഡബ്​ൾ

സം​സ്ഥാ​ന സ്കൂ​ള്‍ കാ​യി​കോ​ത്സ​വ​ത്തി​​െൻറ ര​ണ്ടാം ദി​നം നാ​ല്​ താ​ര​ങ്ങ​ള്‍ക്ക് ഇ​ര​ട്ട സ്വ​ര്‍ണം. 

അ​നു​മോ​ൾ​ത​മ്പി: 5000, 3000
5000 മീ​റ്റ​റി​ല്‍ 17 മി​നി​റ്റ് 18.69 സെ​ക്ക​ന്‍ഡി​ല്‍ ഫി​നി​ഷ് ചെ​യ്താ​ണ് അ​നു​മോ​ള്‍ ത​മ്പി ര​ണ്ടാം സ്വ​ര്‍ണ​മ​ണി​ഞ്ഞ​ത്. ആ​ദ്യ​ദി​നം 3000 മീ​റ്റ​റി​ലും അ​നു​മോ​ള്‍ ഒ​ന്നാ​മ​തെ​ത്തി​യി​രു​ന്നു. ര​ണ്ടി​ന​ങ്ങ​ളി​ലും കോ​ഴി​ക്കോ​ട് ഹോ​ളി​ഫാ​മി​ലി എ​ച്ച്.​എ​സ്.​എ​സി​ലെ കെ.​ആ​ര്‍. ആ​തി​ര​ക്കാ​ണ് വെ​ള്ളി.  അ​നു​മോ​ള്‍ക്ക് ഇ​നി 1500മീ​റ്റ​റി​ലും മ​ത്സ​ര​മു​ണ്ട്. 

കെ.​എം ശ്രീ​കാ​ന്ത്​: ലോങ്​ജംപ്​, ട്രിപ്പ്​ൾ ജംപ്​
ആ​ദ്യ ദി​നം ലോ​ങ്ജ​മ്പി​ല്‍ സ്വർണം നേടിയ പി​റ​വം മ​ണീ​ട്​ ജി.​വി.​എ​ച്ച്.​എ​സിലെ കെ.​എം. ശ്രീ​കാ​ന്ത് ശ​നി​യാ​ഴ്ച ഹൈ​ജ​മ്പി​ലാ​ണ് വി​ജ​യ​ത്തി​ലേ​ക്ക് ഉ​യ​രം താ​ണ്ടി​യ​ത്. 1.95 മീ​റ്റ​റാ​ണ് ഉ​യ​രം. ഇ​നി ട്രി​പ്പി​ൾ ജ​മ്പി​ലും ശ്രീ​കാ​ന്ത് ഇ​റ​ങ്ങും.

അ​ന​ന്തു വി​ജ​യ​ന്‍: 400, 400 ഹർഡ്​ൽസ്​
400 മീ​റ്റ​റി​ല്‍ ആ​ദ്യ​ദി​നം ഒ​ന്നാ​മ​നാ​യ ഇ​ര​വി​പേ​രൂ​ര്‍ സ​െൻറ്​ ജോ​ണ്‍സ് എ​ച്ച്.​എ​സ്.​എ​സിലെ അ​ന​ന്തു വി​ജ​യ​ന്​ 400 മീ​റ്റ​ര്‍ ഹ​ര്‍ഡി​ൽ​സി​ലും എ​തി​രാ​ളി​ക​ളു​ണ്ടാ​യി​ല്ല. 55.03 സെ​ക്ക​ന്‍ഡി​ലാ​യി​രു​ന്നു അ​ന​ന്തു ഹ​ര്‍ഡി​ൽ​സ്​ താ​ണ്ടി​യ​ത്.  

അ​ല​ക്സ് പി. ​ത​ങ്ക​ച്ച​ന്‍: ഷോട്ട്​, ഡിസ്​കസ്​
സീ​നി​യ​ര്‍ ആ​ൺ ഷോ​ട്ട്പു​ട്ടി​ല്‍ ഒ​ന്നാ​മ​തെ​ത്തി​ കോ​ത​മം​ഗ​ലം സ​െൻറ്​ ജോ​ര്‍ജി​െല  അ​ല​ക്‌​സ് പി. ​ത​ങ്ക​ച്ച​ന്‍ ഇ​ര​ട്ട സ്വ​ര്‍ണമണിഞ്ഞു. ഡി​സ്‌​ക​സ്‌​ത്രോ​യി​ലും പൊ​ന്ന​ണി​ഞ്ഞി​രു​ന്നു.
Tags:    
News Summary - kerala school sports meet- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT