കൊച്ചി: മത്സരിക്കുന്നതിനു മുമ്പുതന്നെ ഇന്ത്യയെ പരാജയപ്പെടുത്തുന്ന നടപടിയാണ് അത്ലറ്റിക് ഫെഡറേഷേൻറതെന്ന് ഹൈകോടതി. മത്സരങ്ങളില്‍ പങ്കെടുക്കാത്ത ഉദ്യോഗസ്ഥരടക്കമുള്ള വൻ സംഘം ലണ്ടനില്‍ പോയിരിക്കുകയാണ്. ഉദ്യോഗസ്ഥര്‍ അവധി ആഘോഷത്തിനെന്ന പോലെയാണ് കായിക താരങ്ങൾക്കൊപ്പം പോകുന്നത്. അതേസമയം, മെഡലുകളൊന്നും ലഭിക്കുന്നുമില്ല. കായികതാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുപകരം പാര്‍ശ്വവത്കരിക്കുന്ന ഇൗ രീതി മറ്റൊരു രാജ്യത്തും നടക്കില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
ലണ്ടനില്‍ നടക്കുന്ന ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 1500 മീറ്റര്‍ ഓട്ടത്തില്‍ പി.യു. ചിത്രയെ പങ്കെടുപ്പിക്കണമെന്ന സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷന് സമർപ്പിച്ച അപ്പീൽ ഹരജി പരിഗണിക്കവേയാണ് കോടതി നിരീക്ഷണം. മത്സരാർഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള സെലക്ഷന് പ്രക്രിയ ആത്മാർഥമായി നടത്തിയോ എന്ന് സംശയമുണ്ട്. ഏഷ്യൻ ചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ച് വിജയിച്ചവര്‍ ലോക മീറ്റിലേക്ക് സ്വാഭാവികമായും യോഗ്യത നേടുമെന്നാണ് അന്താരാഷ്ട്ര അസോസിയേഷന് പറയുന്നത്. പേക്ഷ, ചിത്രക്ക് പ്രവേശനം നല്‍കിയില്ല. വിവിധ മത്സരങ്ങളില്‍ വിജയിയായ അജയ് കുമാറിനും അവസരം നിഷേധിച്ചു. ലണ്ടനില്‍ മത്സരിക്കുന്ന ജി.ലക്ഷ്മണന് ഗുണ്ടൂരില്‍ 10,000 മീറ്ററില്‍ മത്സരിച്ചിട്ടില്ല. ഹെപ്റ്റാത്ലണില് മത്സരിക്കുന്ന സ്വപ്ന ബര്‍മനും സുധാസിങ്ങും ഗുണ്ടൂരില്‍ മത്സരിച്ചിട്ടില്ല. ഒരു ദിവസത്തെ പ്രകടനം നോക്കി കായികതാരത്തിെൻറ മികവ് വിലയിരുത്താനാവില്ല. വിരാട് കോഹ്ലി ഒരു ദിവസം സെഞ്ച്വറി നേടിയാല്‍ അടുത്ത ദിവസം ചിലപ്പോള്‍ പൂജ്യമായിരിക്കും കിട്ടുക. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ നേടിയ അത്ലറ്റാണ് ചിത്ര. ഏേതാ ഒരു ദിവസത്തെ മത്സരത്തിൽ നിലവാരം പുലർത്തിയില്ലെന്നുപറഞ്ഞ് പുറത്താക്കുകയല്ല വേണ്ടിയിരുന്നത്. അവരെ ലണ്ടനിലേക്ക് അയക്കണമായിരുന്നു.വിദഗ്ധര്‍ ഉള്‍പ്പെട്ട സമിതി കായികതാരങ്ങളെ പ്രോത്സാഹിപ്പിക്കണം. പേക്ഷ, തെറ്റായ ആളുകളെ തെരഞ്ഞെടുത്ത് ചിലരുടെ അവസരം നഷ്ടപ്പെടുത്തരുത്. ലണ്ടന്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കേണ്ട കായിക താരങ്ങളെ തീരുമാനിക്കേണ്ട അവസാന തീയതി ജൂലൈ 23 ആയതിനാല്‍ സിംഗിള്‍ ബെഞ്ചിെൻറ ഇടക്കാല ഉത്തരവ് അശക്തമാണെന്ന് കോടതി വിലയിരുത്തി.
പ്രമുഖരായ വിദഗ്ധരാണ് കായികതാരങ്ങളെ തെരഞ്ഞെടുത്തത് എന്നാണ് അപ്പീലിൽ പറയുന്നത്. ശക്തമായ ആരോപണങ്ങൾ ഉയരുേമ്പാൾ തെരഞ്ഞെടുപ്പ് നടത്തിയത് വിദഗ്ധരാണ് എന്ന കാരണംകാട്ടി കോടതിക്ക് വിഷയത്തിൽ ഇടപെടാതിരിക്കാനാവില്ല. വിദഗ്ധര്‍ക്ക് തെറ്റു പറ്റില്ലെന്നൊന്നുമില്ല. വിദഗ്ധ സമിതിക്ക് ഉത്തരവാദിത്തമുണ്ടെങ്കില്‍ അവരുടെ പ്രവര്‍ത്തനങ്ങളിലും അതുണ്ടാവണം. നിങ്ങളുടെ കൈകള്‍ ശുദ്ധമാണെങ്കില്‍ ശുദ്ധമായ വാദവുമായി വരണം. ഏതായാലും മത്സരത്തിന് അയച്ചവരെ തിരികെ കൊണ്ടുവരാന്‍ പറയുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി അപ്പീൽ ഫയലിൽ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.