കോഴിക്കോട്: മലയാളി താരം ജിതിൻ പോളിെൻറ മുറിയിൽനിന്ന് ഉത്തേജകമരുന്ന് കണ്ടെത്തിയതിന് ബലിയാടായി മലയാളി പരിശീലകൻ മുഹമ്മദ് കുഞ്ഞി. അഞ്ചു വർഷത്തിനിെട നിരവധി താരങ്ങളെ പാകപ്പെടുത്തിയെടുത്ത പരിശീലകനെയാണ് അത്ലറ്റിക്സ് ഫെഡറേഷൻ ഒാഫ് ഇന്ത്യ (എ.എഫ്. െഎ) പുറത്താക്കിയിരിക്കുന്നത്. റിേയാ ഒളിമ്പിക്സിേലക്ക് എട്ട് താരങ്ങളെ യോഗ്യത നേടാൻ സഹായിച്ച കണ്ണൂർ പുളിങ്ങോം സ്വദേശിയായ മുഹമ്മദ് കുഞ്ഞിയുടെ പുറത്താക്കൽ മുഹമ്മദ് അനസും എം.ആർ. പൂവമ്മയുമടക്കമുള്ള താരങ്ങൾക്കും തിരിച്ചടിയാകും.
പാട്യാലയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സ്പോർട്സ് കാമ്പസിലെ ജിതിൻ പോളിെൻറ മുറിയിൽ ദേശീയ ഉേത്തജക വിരുദ്ധ ഏജൻസി (നാഡ)യും സ്പോർട്സ് അതോറിറ്റി ഒാഫ് ഇന്ത്യയും നടത്തിയ റെയ്ഡിലാണ് മെൽഡോണിയം എന്ന നിരോധിത മരുന്ന് കിട്ടിയത്. ജിതിൻ മരുന്ന് ഉപയോഗിച്ചതായി തെളിയിക്കാനായിട്ടില്ല. ഇതിന് മുഹമ്മദ് കുഞ്ഞിക്ക് പുറമേ ദേശീയ കോച്ചും മുൻ താരവുമായ ബഹാദൂർ സിങ്, അസിസ്റ്റൻറ് കോച്ച് രാധാകൃഷ്ണൻ നായർ എന്നിവർക്കും കാരണം കാണിക്കൽ നോട്ടീസ് കിട്ടിയിരുന്നു. റെയ്ഡ് വിവരം അറിയിച്ചില്ലെന്നതായിരുന്നു നോട്ടീസിൽ കുറ്റമായി പറഞ്ഞത്. ഇൗ മാസം 26ന് കിട്ടിയ കാരണം കാണിക്കൽ നോട്ടീസിന് 31ന് വ്യക്തമായി മറുപടിയും നൽകി. മറുപടി കിട്ടിയ ശേഷം ബഹാദൂർ സിങ്ങിനും രാധാകൃഷ്ണൻ നായർക്കുമെതിരെ കൂടുതൽ നടപടിക്ക് ഫെഡറേഷൻ മുതിർന്നിട്ടില്ല. എന്നാൽ, മുഹമ്മദ് കുഞ്ഞിയെ പുറത്താക്കുകയായിരുന്നു.
400 മീറ്ററിലും 4x400 മീറ്റർ റിലേയിലും സ്ഥിരമായി മികച്ച പ്രകടനം നടത്തിയ പൂവമ്മ, അനസ്, ആരോക്യ രാജീവ്, എ. ധരുൺ, മോഹൻ കുമാർ, ലളിത് മാഥൂർ തുടങ്ങിയ താരങ്ങളുടെ പരിശീലകനാണ് മുഹമ്മദ് കുഞ്ഞി. 800 മീറ്ററിൽ ഏഷ്യൻ ഗ്രാൻപ്രീയിലടക്കം സ്വർണം നേടിയ മലയാളി താരം ജിൻസൺ ജോൺസണും ഇേദ്ദഹത്തിന് കീഴിലായിരുന്നു പരിശീലിച്ചത്. 16 വർഷത്തിന് ശേഷം പുരുഷന്മാരുടെ 4x400 മീറ്റർ റിലേ ടീമിന് ഒളിമ്പിക്സ് യോഗ്യത നേടിക്കൊടുത്തത് ഇൗ പരിശീലകനായിരുന്നു. ഇേദ്ദഹത്തിന് കീഴിൽ അനസ് മൂന്നുവട്ടവും രാജീവ് ഒരു തവണയും ദേശീയ റെക്കോഡും തിരുത്തി. വിദേശ പരിശീലകർക്കായി മുറവിളി കൂട്ടുന്നതിനിെടയായിരുന്നു ഇൗ നേട്ടങ്ങൾ. ഇന്ത്യൻ പരിശീലകർ കഴിവുകെട്ടവരാണെന്ന പ്രസ്താവനയുമായി എ.എഫ്.െഎ ഉന്നതൻ ഇടക്കിടെ രംഗത്തെത്താറുമുണ്ട്. 400 മീറ്ററിലെ പരിശീലനത്തിനായി ഒളിമ്പിക്സ് വെങ്കലമെഡൽ ജേത്രിയും 72കാരിയുമായ ഗലീന ബുഖാറിനയെ െകാണ്ടുവന്നതിന് പിന്നാലെയാണ് മുഹമ്മദ് കുഞ്ഞിയുടെ പുറത്താകൽ. മുമ്പ് പലതാരങ്ങളെയും മരുന്നടിക്ക് പിടിച്ചപ്പോൾ േപാലും കോച്ചുമാർക്കെതിരെ നടപടിയെടുത്തിരുന്നില്ലെന്നതും ശ്രദ്ധേയമാണ്. 2011ലെ ഉത്തേജകവിവാദത്തിൽപ്പെട്ട യുക്രെയ്ൻ കോച്ച് യൂറി ഒഗോറോനികിനെ തിരിച്ചുവിളിച്ച പാരമ്പര്യവും അത്ലറ്റിക്സ് ഫെഡറേഷനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.