പാലക്കാട്: ഏഷ്യൻ അത്ലറ്റിക്സ് മീറ്റിൽ സ്വർണം നേടിയ ചിത്രക്ക് നീതി കിട്ടിയില്ലെന്ന് കേരള അത്ലറ്റിക്സ് അസോസിയേഷൻ സെക്രട്ടറി പി.െഎ. ബാബു. ഏഷ്യൻ മീറ്റിൽ സ്വർണമണിഞ്ഞിട്ടും ഗുണ്ടൂരിൽ നടന്ന അന്തർ സംസ്ഥാന സീനിയർ മീറ്റിലെ പ്രകടനം ചൂണ്ടിക്കാണിച്ചാണ് ചിത്രയെ ഒഴിവാക്കിയത്. എന്നാൽ, ഇൗ മാനദണ്ഡം മറ്റുള്ളവർക്ക് ബാധകമായില്ല. ഇപ്പോൾ ടീമിലുൾപ്പെട്ട 11 പേരും ഗുണ്ടൂരിൽ മത്സരിച്ചിരുന്നില്ല.
ഏഷ്യൻ മീറ്റിനേക്കാൾ മോശം സമയമാണ് സ്വപ്ന ബർമനും കുറിച്ചത്. പക്ഷേ, തഴയപ്പെട്ടത് ചിത്ര മാത്രം. ജിസ്നയും ഗുണ്ടൂരിൽ ഇറങ്ങിയിട്ടില്ല. ശാരീരികപ്രശ്നങ്ങൾ നേരിട്ട ചിത്രയെ ലോക മീറ്റിൽ ഉൾപ്പെടുത്തുന്ന കാര്യം പറഞ്ഞാണ് ഗുണ്ടൂരിൽ ഇറക്കിയത്. അവശതകളോടും പ്രതികൂല കാലാവസ്ഥയോടും പൊരുതിയാണ് അവൾ രണ്ടാമതെത്തിയത്. എന്നിട്ടും, തഴയുകയായിരുന്നു’’ -സെക്രട്ടറി പറഞ്ഞു.
ഇന്ത്യൻ ടീമിലെ മൂന്നു താരങ്ങളുടെ പരിശീലകനായ പി.ബി. ജയകുമാറിനും നീതി നിഷേധിക്കപ്പെട്ടു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കേരള അത്ലറ്റിക്സ് ഫെഡറേഷൻ ദേശീയ ഭാരവാഹികൾക്ക് കത്തെഴുതിയെങ്കിലും പരിഗണിച്ചില്ല. -ബാബു പറഞ്ഞു. 400 മീറ്ററിൽ മത്സരിക്കുന്ന മുഹമ്മദ് അനസ്, റിലേ ടീമംഗങ്ങളായ ആർ. അനു, അനിൽഡ തോമസ് എന്നിവരുടെ പരിശീലകനായ ജയകുമാറിന് ഇടംനൽകാതെയാണ് 13 അംഗ പരിശീലകസംഘത്തെ ഇന്ത്യൻ ടീമിനൊപ്പം അയക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.