Posted On
date_range Updated On
date_range കൊൽക്കത്ത മാരത്തൺ: ബെകിലെ ചാമ്പ്യൻ
കൊൽക്കത്ത: കൊൽക്കത്ത മാരത്തണിൽ ഇത്യോപ്യയുടെ ദീർഘദൂര ലോക-ഒളിമ്പിക്സ് ചാമ്പ്യൻ കെനിനിസ ബെകിലെ ഒന്നാമത്. ഇതാദ്യമായി ഇന്ത്യയിൽ ഒാടാനെത്തിയ ബെകിലെ ഒരുമണിക്കൂർ 13.48 മിനിറ്റിലാണ് 21 കി.മീറ്റർ ഹാഫ്മാരത്തൺ ഒാടിത്തീർത്തത്. 5000, 10,000 മീറ്ററുകളിൽ നിലവിലെ ലോക റെക്കോഡിനുടമ കൂടിയാണ് ഇത്യോപ്യൻ താരം. വനിതകളിൽ ഇത്യോപ്യയുടെ തന്നെ ദെഗിറ്റു അസിമെർവ ഒന്നാമതായി. ഇന്ത്യക്കാരിൽ പുരുഷവിഭാഗത്തിൽ അവിനാഷ് സാബ്ലെയും (1:15.17), വനിതകളിൽ എൽ. സൂര്യയുമാണ് (1:26.53) ഒന്നാമതെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.