ഏഷ്യൻ യൂത്ത് കരാട്ടെ ചാമ്പ്യൻഷിപ്പ്: ഇന്ത്യക്ക് അഭിമാനമായി കശ്മീർ ബാലൻ

ന്യൂഡൽഹി: ജനജീവിതം ദുരിതത്തിലായ കശ്മീരിൽ നിന്നും അഭിമാനിക്കാവുന്ന നേട്ടവുമായി ഏഴുവയസുകാരൻ. കശ്മീരിലെ ബന്ദിപോരയിൽ നിന്നുള്ള ഹാഷിം മൻസൂറാണ് ഇന്ത്യക്ക് തന്നെ അഭിമാനമായി മാറിയത്. ചൊവ്വാഴ്ച ഡൽഹിയിൽ നടന്ന ഏഷ്യൻ യൂത്ത് കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഹാഷിമിലൂടെ ഇന്ത്യ സ്വർണമെഡൽ കരസ്ഥമാക്കി. സബ്ജൂനിയർ വിഭാഗത്തിലാണ് ഹാഷിം മത്സരിച്ചത്. 19 രാജ്യങ്ങളാണ് മത്സരത്തിൽ പങ്കെടുത്തത്. ശ്രീലങ്കയിൽ നിന്നുള്ള എതിരാളിയെയാണ് ഹാഷിം മലർത്തിയടിച്ചത്.

അഞ്ചു വയസ് മുതൽ മകന് കരാട്ടെ പരിശീലനം നൽകുന്നുണ്ട്. അവൻ അഭിമാന നേട്ടം കൈവരിച്ചതിൽ സന്തോഷമുണ്ട്. ഇനിയും കൂടുതൽ ഉയരങ്ങളിലെത്താനുള്ള പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഹാഷിമിന്‍റെ പിതാവ് മൻസൂർ അഹ്മദ് ഷാഹ് പ്രതികരിച്ചു.

Tags:    
News Summary - Kashmir’s Karate Kid Wins Gold For India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-10-25 17:31 GMT