ന്യൂഡല്‍ഹി: കബഡി ലോകകപ്പില്‍ പാകിസ്താന് വിലക്ക്. ഇന്ത്യയും പാകിസ്താനുമായി നിലനില്‍ക്കുന്ന അസ്വാരസ്യത്തിന്‍െറ സാഹചര്യത്തിലാണ് പാകിസ്താനെ വിലക്കിയതെന്ന് അന്താരാഷ്ട്ര കബഡി ഫെഡറേഷന്‍ (ഐ.കെ.എഫ്) പ്രസിഡന്‍റും ഇന്ത്യക്കാരനുമായ ദിയോരാജ് ചതുര്‍വേദി പറഞ്ഞു. പാകിസ്താനുമായി ഇടപെടാന്‍ പറ്റിയ സമയമല്ലിത്. ഐ.കെ.എഫിലെ വിലപ്പെട്ട അംഗമാണ് പാകിസ്താനെങ്കിലും ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം ഇരു രാജ്യങ്ങള്‍ക്കും അനുഗുണമല്ലാത്തതിനാല്‍ പാകിസ്താനെ മത്സരത്തില്‍നിന്ന് വിലക്കുകയാണെന്നും ചതുര്‍വേദി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.