തേഞ്ഞിപ്പലം: സംസ്ഥാന ജൂനിയർ മീറ്റിെൻറ രണ്ടാം ദിനം ഷോട്ട്പുട്ടിൽ റെക്കോഡുമായി ഡേ ാണ മരിയ ഡോണി. കാലിക്കറ്റ് സർവകലാശാലയിൽ പുനരാരംഭിച്ച മീറ്റിൽ പാലക്കാട് കുതിപ ്പ് തുടരുന്നു. 88 ഇനങ്ങൾ പൂർത്തിയായപ്പോൾ 329 പോയൻറുമായാണ് പാലക്കാട് മുന്നേറ്റം തു ടരുന്നത്. 19 സ്വർണവും 17 വെള്ളിയും 12 വെങ്കലവും ഉൾപ്പെടെയാണ് ഒന്നാംസ്ഥാനത്തുള്ളത്. എട്ട ് സ്വർണവും 12 വെള്ളിയും 18 വെങ്കലവും ഉൾപ്പെടെ 258 പോയൻറുമായി കോട്ടയം ജില്ലയാണ് രണ്ടാം സ്ഥാനത്ത്. എറണാകുളം മൂന്നാമതുമാണ്.
ഏപ്രിലിൽ നടക്കുന്ന ഫെഡറേഷൻ കപ്പ് ദേശീയ ജൂനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിലേക്കുള്ള കേരള ടീമിനെയും മീറ്റിലെ പ്രകടനത്തിെൻറ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്നുണ്ട്. തിരുവനന്തപുരത്തിെൻറ മേഘ മറിയം മാത്യു 2013ൽ സ്ഥാപിച്ച റെക്കോഡാണ് ഡോണ തകർത്തത്. കോഴിക്കോട് മുക്കം പള്ളുത്തി ഹിൽ പബ്ലിക് സ്കൂൾ വിദ്യാർഥിനിയാണ് ഡോണ.
രണ്ടാംദിനം വാശിയേറിയ മത്സരം നടന്ന അണ്ടർ 18 പെൺ ലോങ്ജംപിൽ ആർ. അമ്പിളി ഒന്നാം സ്ഥാനം സ്വന്തമാക്കി. കണ്ണൂർ ജി.വി.എച്ച്.എസ്.എസ് വിദ്യാർഥിയായ അമ്പിളി ദേശീയ സ്കൂൾ മീറ്റിലെ സ്വർണമെഡൽ ജേതാവായ പ്രഭാവതിയെയാണ് നേരിയ വ്യത്യാസത്തിൽ തോൽപിച്ചത്. മലപ്പുറം െഎഡിയൽ കടകശ്ശേരിയിലെ പ്രഭാവതി 5.51 മീറ്റർ ചാടിയപ്പോൾ അമ്പിളി 5.52 മീറ്റർ ചാടിയാണ് ഒന്നാമതായത്. ഇൗ ഇനത്തിൽ 5.89 മീറ്റർ മറികടന്ന ആൻസി സോജനാണ് നിലവിലെ റെക്കോഡ്.
അണ്ടർ 18, അണ്ടർ 16 ആൺകുട്ടികളുടെ 400 മീറ്ററിൽ കോഴിക്കോട് സായ്യിലെ ടി.കെ. സായൂജ്, ജെൻസൺ റോയി എന്നിവർ സ്വർണം നേടി. ഇൗ ഇനത്തിൽ നിലവിലെ റെക്കോഡും സായൂജിനാണ്. അണ്ടർ 20 ആൺ 400 മീറ്ററിൽ പാലക്കാടിെൻറ എസ്. കിരണാണ് ഒന്നാമത്. അണ്ടർ 16 പെൺ 400 മീറ്ററിൽ കോട്ടയത്തിെൻറ സാന്ദ്ര എസ്. ബാബുവിനും അണ്ടർ 20യിൽ കോഴിക്കോടിെൻറ സൂര്യമോൾക്കുമാണ് സ്വർണം. 4x400 മീറ്റർ റിലേയിൽ ഇടുക്കിയും വയനാടും ആദ്യസ്ഥാനങ്ങൾ സ്വന്തമാക്കി. മീറ്റ് ഞായറാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.