ലഖ്നോ: 15ാമത് ദേശീയ ജൂനിയർ ഫെഡറേഷൻ കപ്പ് അത്ലറ്റിക്സിൽ 3000 മീ. സ്റ്റീപ്ൾ ചേസിൽ ഉത്തർപ്രദേശിെൻറ നന്ദിനി ഗുപ്തക്ക് ദേശീയ റെക്കോഡ്. 10:53.91 സെ. സമയത്തിൽ ഒാടിയെത്തിയ നന്ദിനി 2014ൽ പരുൾ ചൗധരി സ്ഥാപിച്ച 11:04.80 സെ. സമയമാണ് പഴങ്കഥയായത്. കേരളത്തിനായി പെൺകുട്ടികളുടെ വിഭാഗത്തിൽ മൂന്നു മെഡലുകൾ പിറന്നു. ട്രിപ്ൾജംപിൽ ലിസ്ബത്ത് കരോലിൻ ജോസഫ് വെള്ളി സ്വന്തമാക്കി. 12.54 മീറ്റർ ചാടിയ ലിസ്ബത്ത് പഞ്ചാബിെൻറ രേണുവിന് (12.82 മീ.) പിറകിലാണ് വെള്ളി നേടിയത്. 4x400 മീ. റിേലയിലായിരുന്നു മറ്റൊരു വെള്ളി. ലിനെറ്റ് ജോർജ്, സബിത സാജു, എസ്. അർഷിത, അൻസ ബാബു എന്നിവർ അണിനിരന്ന ടീം (3:57.11) ഡൽഹിക്ക് (3:55.92) പിറകിൽ രണ്ടാമതെത്തി. 400 മീറ്റർ ഹർഡിൽസിൽ എസ്. അർഷിതയാണ് വെങ്കലം കരസ്ഥമാക്കിയത്. ബംഗാളിെൻറ തിയാഷ സമദാർ (1:01.11), ഝാർഖണ്ഡിെൻറ അനുരൂപ കുമാരി (1:03.27) എന്നിവർക്ക് പിറകിലായാണ് അർഷിത (1:04.34) ഒാടിയെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.