1500 മീറ്ററിൽ ജിൻസന്​ ദേശീയ റെക്കോഡ്​

ആംസ്​റ്റർഡാം: 1500 മീറ്ററിൽ പുതിയ ദേശീയ റെക്കോഡ്​ കുറിച്ച്​ മലയാളി താരം ജിൻസൺ ജോൺസൺ. നെതർലൻഡ്​സിലെ നിജ്​മിജനിൽ നടന്ന മീറ്റിൽ മൂന്നു​ മിനിറ്റ്​ 37.62സെക്കൻഡിൽ ഫിനിഷ്​ ചെയ്​താണ്​ ഏഷ്യൻ ഗെയിംസ്​ ചാമ്പ്യനായ ജിൻസൺ സ്വന്തം പേരിലുള്ള റെക്കോഡ്​ മറികടന്നത്​.

2018 ഗോൾഡ്​കോസ്​റ്റ്​ കോമൺവെൽത്ത്​​ ഗെയിംസിൽ സ്​ഥാപിച്ച റെക്കോഡാണ്​ (3:37.86മി) മറികടന്നത്​. മീറ്റിൽ ആറാമതായിരുന്നു ജിൻസ​​െൻറ സ്​ഥാനം. വനിതകളുടെ 1500 മീറ്ററിൽ ഏഷ്യൻ ട്രാക്ക്​ ആൻഡ്​ ഫീൽഡ്​ ചാമ്പ്യൻ പി.യു. ചിത്ര ഒന്നാമതെത്തി. 4:13.52 മിനിറ്റിലായിരുന്നു ചിത്രയുടെ നേട്ടം.
Tags:    
News Summary - jinson johnson

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT