ഇന്ത്യയുടെ ആദ്യ ഒളിമ്പിക് നീന്തൽ താരം ഷംസേർ ഖാൻ അന്തരിച്ചു

ഗുണ്ടൂർ: ഇന്ത്യയുടെ ആദ്യ ഒളിമ്പിക് നീന്തൽ താരം ഷംസേർ ഖാൻ അന്തരിച്ചു. 87 വയസ്സായിരുന്നു. ഗുണ്ടൂർ ജില്ലയിലെ റീപാലിനടുത്തുള്ള കൈതപെള്ള എന്ന ഗ്രാമത്തിലാണ് അദ്ദേഹം താമസിച്ചിരുന്നത്. 1956 ലെ ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച നീന്തൽ താരമാണ് ഖാൻ. 200 മീറ്റർ ബട്ടർഫ്ലൈ സംഭവത്തിൽ ദേശീയ റെക്കോർഡ് സൃഷ്ടിച്ചാണ് 1956ലെ മെൽബൺ സമ്മർ ഒളിമ്പിക്സിന് അദ്ദേഹം ടിക്കറ്റ് നേടിയത്. 200 മീറ്റർ ബട്ടർഫ്ലൈ, ബ്രസ്റ്റ് സ്റ്റ്രോക്ക് വിഭാഗങ്ങളിൽ പങ്കെടുത്ത ഖാൻ  നാലാം സ്ഥാനം നേടിയിരുന്നു. ബ്രെസ്റ്റ് സ്ട്രോക്കിലൂടെയും ബട്ടർഫ്ലൈയിലും അദ്ദേഹത്തിന്റെ റെക്കോർഡുകൾ ഇപ്പോഴും ദേശീയ റെക്കോർഡാണ്. 


മെൽബണിലേക്കുള്ള എന്റെ വിമാന ടിക്കറ്റുകൾ ഇന്ത്യൻ ഗവൺമ​​െൻറ് സ്പോൺസർ ചെയ്തു. എന്നാൽ ബാക്കി ചെലവുകൾക്കായി ഞാൻ 300 രൂപ വായ്പ എടുക്കുകയായിരുന്നു- ഈയടുത്ത് നൽകിയ ഒരു അഭിമുഖത്തിൽ ഖാൻ പറഞ്ഞിരുന്നു. 

1946 മുതൽ അദ്ദേഹം ഇന്ത്യൻ സൈന്യത്തിൽ സേവനമനുഷ്ഠിച്ചിരുന്നു. 1962ൽ ഇന്ത്യ-ചൈന യുദ്ധത്തിലും1971-ലെഇന്ത്യ-പാക് യുദ്ധത്തിലും അദ്ദേഹം പങ്കെടുത്തു. 24 വർഷത്തോളം സൈന്യത്തിൽ സേവനമനുഷ്ഠിച്ച അദ്ദേഹം 1973 ലാണ് വിരമിച്ചത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഖാൻ ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്ക് വിധേയനായിരുന്നു. അവസാനകാലം വരെ ഏറ്റവും അവഗണന നേരിട്ട ഇന്ത്യൻ കായികതാരമാണ് ഖാൻ. തന്റെ അവസാന ദിവസങ്ങളിൽ ചികിത്സക്ക് പോലും പണമില്ലാതെ അദ്ദേഹത്തിൻെറ ബന്ധുക്കൾ ബുദ്ധിമുട്ടി.

 

Tags:    
News Summary - India's first Olympic swimmer Shamsher Khan passes away -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT