Posted On
date_range Updated On
date_range ജഗ്ദാര്‍ ഉപയോഗിച്ചത് മെലഡോണിയം
ഉത്തേജകമരുന്നടിക്ക് പിടിക്കപ്പെട്ട ഇന്ത്യന്‍ െഡക്കാത്ലണ് താരം ജഗ്ദാര്‍ സിങ് ഉപയോഗിച്ചത് മെലഡോണിയം. ദേശീയ ഉത്തേജക വിരുദ്ധ സമിതി ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് അത്ലറ്റിക്സ് ഫെഡറേഷന് ഓഫ് ഇന്ത്യ (എ.എഫ്.ഐ)ക്ക് കൈമാറി. എ സാമ്പ്ള്‍ പരിശോധിച്ചപ്പോഴാണ് മെലഡോണിയം ഉപയോഗിച്ചതായി തെളിഞ്ഞത്. ബി സാമ്പ്ള്‍ പോസിറ്റിവാകുകയാണെങ്കില്‍ ഈ രാജസ്ഥാന്കാരന് നാലുവര്‍ഷമെങ്കിലും വിലക്ക് നേരിടേണ്ടിവരും. പാട്യാലയില്‍ നടന്ന ഫെഡറേഷന് കപ്പില്‍ നടത്തിയ പരിശോധനയിലാണ് ജഗ്ദാറിെൻറ മരുന്നടി തെളിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.