Posted On
date_range Updated On
date_range ഇന്ത്യൻ ഗ്രാൻഡ്പ്രീ: ജിസ്നക്ക് വെള്ളി; മികച്ച പ്രകടനം
ന്യൂഡൽഹി: ഇന്ത്യൻ ഗ്രാൻഡ്പ്രീ അത്ലറ്റിക്സ് രണ്ടാം പാദത്തിൽ ഉജ്ജ്വല പ്രകടനവുമായി മലയാളി താരം ജിസ്ന മാത്യു. വനിതകളുടെ 400 മീറ്ററിൽ സീനിയർ താരം എം.ആർ. പൂവമ്മയെ വിറപ്പിച്ച ജിസ്നക്ക് 0.01 സെക്കൻഡിൽ സ്വർണ നഷ്ടം. 52.66 സെക്കൻഡിൽ പൂവമ്മ സ്വർണമണിഞ്ഞപ്പോൾ, ഫോേട്ടാ ഫിനിഷിൽ ജിസ്ന വെള്ളിയിലേക്ക് (52.67) പിന്തള്ളപ്പെട്ടു.
എങ്കിലും കരിയറിലെ ഏറ്റവും മികച്ച പ്രകടനവുമായി പി.ടി. ഉഷയുടെ ശിഷ്യ ഗ്രാൻഡ്പ്രീയിലെ ശ്രദ്ധേയ താരമായി. സംസ്ഥാന സ്കൂൾ കായികമേളയിലൂടെ പേരെടുത്ത ജിസ്നയുടെ ആദ്യ ഗ്രാൻഡ്പ്രീ മെഡൽ കൂടിയാണിത്. പുരുഷ വിഭാഗം 400 മീറ്റർ ഹർഡ്ൽസിൽ മലയാളി താരം എം.പി. ജാബിർ വെള്ളി നേടി. 51.18 സെക്കൻഡിലാണ് ജാബിറിെൻറ ഫിനിഷിങ്. കർണാടകയുടെ സന്തോഷ് കുമാറിനാണ് (50.64 സെ.) സ്വർണം. 400 മീറ്ററിൽ ആരോക്യ രാജീവ് സ്വർണം നേടിയപ്പോൾ ഡൽഹിയുടെ മലയാളി താരം അമോജ് ജേക്കബ് വെള്ളി നേടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.