Posted On
date_range Updated On
date_range ഇന്ത്യൻ അത്ലറ്റിക്സിലേക്ക് രണ്ട് വിദേശ പരിശീലകർകൂടി
ന്യൂഡൽഹി: ഇന്ത്യൻ അത്ലറ്റിക്സിലേക്ക് പരിശീലകരായി കൂടുതൽ വിദേശികെളത്തുന്നു. രണ്ട് പരിശീലകരുടെയും സഹജീവനക്കാരുടെയും നിയമനം കേന്ദ്ര കായിക മന്ത്രി വിജയ് ഗോയൽ അംഗീകരിച്ചു. 2020ലെ ഒളിമ്പിക്സ് ലക്ഷ്യമാക്കിയാണ് ഇൗ നിയമനം. നടത്തത്തിൽ ആസ്ട്രേലിയക്കാരനായ ഡേവ് സ്മിത്തും 400 മീറ്ററിലും റിലേയിലും അമേരിക്കയിൽനിന്നുള്ള ഗലിന ബുഖാറിനയുമാണ് പുതിയ പരിശീലകർ. തിരുമ്മുകാരായി ദിമിത്രി കിസ്ലേവും എൽമിറ കിസ്ലേവയും (ഇരുവരും റഷ്യ) ടീമിനൊപ്പം ചേരും. അന്താരാഷ്ട്ര മത്സരങ്ങളിലേക്ക് താരങ്ങളെ സജ്ജമാക്കാൻ എല്ലാവിധ സൗകര്യങ്ങളുമൊരുക്കുെമന്ന് മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.