ഭുവനേശ്വർ: ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിെൻറ തലേന്നാള്‍ ഇന്ത്യന്‍ സ്പ്രിൻറ് താരം ദ്യുതീചന്ദിനെതിരെ അന്താരാഷ്ട്ര അത്ലറ്റിക് ഫെഡറേഷെൻറ (ഐ.എ.എ.എഫ്) പുതിയനീക്കം. ശരീരത്തില്‍ ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ അധികമായത് ദ്യുതീയുടെ പ്രകടനത്തെ ബാധിക്കുമെന്ന് ലോക കായിക തര്‍ക്കപരിഹാര കോടതിയെ ബോധിപ്പിക്കാൻ ഐ.എ.എ.എഫ് നീക്കം.
വനിതതാരമല്ലെന്നടക്കമുള്ള ആരോപണങ്ങളുമായി 2014ല്‍ ദ്യുതീയെ മത്സരങ്ങളില്‍നിന്ന് വിലക്കിയിരുന്നു. തുടര്‍ന്ന് ലോക കായിക തര്‍ക്കപരിഹാര കോടതിയെ സമീപിച്ച ദ്യുതീക്ക് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അനുമതി ലഭിച്ചു. ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ അധികരിക്കുന്ന ഹൈപ്പര്‍ ആന്‍ഡ്രോജനിസം എന്ന അവസ്ഥ വനിത കായികതാരങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തുമെന്നായിരുന്നു ഐ.എ.എ.എഫിെൻറ വാദം. എന്നാൽ, ഇതിന് തെളിവില്ലെന്നും രണ്ടുവര്‍ഷത്തിനകം തെളിയിക്കാനുമായിരുന്നു കോടതി നിര്‍ദേശിച്ചത്. ദ്യുതീയുടെ വിലക്കും കോടതി രണ്ടുവര്‍ഷത്തേക്ക് മരവിപ്പിച്ചിരുന്നു. രണ്ടുവര്‍ഷ കാലാവധി ഈ മാസം 27ന് അവസാനിക്കാനിരിക്കെയാണ് അന്താരാഷ്ട്ര ഫെഡറേഷന് കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.
ടെസ്റ്റോസ്റ്റിറോണ്‍ അളവ് കൂടുതലുള്ള വനിത അത്ലറ്റുകള്‍ക്ക് ഇവ കുറവുള്ളവരേക്കാള്‍ നാലുശതമാനം വരെ മികച്ച പ്രകടനം നടത്താനാവുന്നുണ്ടെന്ന് അന്താരാഷ്ട്ര ഫെഡറേഷന് വ്യക്തമാക്കുന്നു. 2011 മുതല്‍ 2013 വരെ നടന്ന ലോക മീറ്റുകളില്‍ പങ്കെടുത്തവരില്‍ നടത്തിയ പഠനം ഇക്കാര്യം വ്യക്തമാക്കുന്നെന്നും അവകാശപ്പെടുന്നു. സ്റ്റെഫാന്‍ ബര്മൻ, പിയറി ഗാര്‍നിയര്‍ എന്നിവര്‍ തയാറാക്കിയ പഠന റിപ്പോര്‍ട്ട് ബ്രിട്ടീഷ് ജേണല്‍ ഓഫ് സ്പോര്‍ട്സ് മെഡിസിന് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.