ഹിജാബ് ധരിച്ച ഒളിമ്പിക്സ് ജേതാവിനെ യു.എസ് വിമാനത്താവളത്തില്‍ തടഞ്ഞു

വാഷിങ്ടണ്‍: ആദ്യമായി ഹിജാബ് ധരിച്ച് ഒളിമ്പിക്സില്‍ പങ്കെടുത്ത അമേരിക്കന്‍ വംശജ ഇബ്തിഹാജ് മുഹമ്മദിനെ യു.എസ് വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചതായി ആരോപണം. കാരണം വ്യക്തമാകാതെ രണ്ടു മണിക്കൂര്‍  തന്നെ യു.എസ് വിമാനത്താവളത്തില്‍ തടഞ്ഞുവെക്കുകയായിരുന്നു എന്ന് ഇബ്തിഹാജ് പറഞ്ഞു.

യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍െറ യാത്രവിലക്കാണോ വിമാനത്താവള അധികൃതരുടെ നടപടിക്ക് കാരണമെന്ന് വ്യക്തമല്ല. മതപരമായ വിവേചനമാണ് തന്നെ തടഞ്ഞുനിര്‍ത്താന്‍ കാരണമെന്ന് ഉറപ്പാണെന്ന് ഇബ്തിഹാജ് ആരോപിച്ചു. 2016ലെ റിയോ ഒളിമ്പിക്സില്‍ വാള്‍പയറ്റ് വിഭാഗത്തില്‍ ഇബ്തിഹാജ് വെങ്കല മെഡല്‍ നേടിയിരുന്നു.

ഒളിമ്പിക്സില്‍ ആദ്യമായി മെഡല്‍ നേടുന്ന മുസ്ലിം-അമേരിക്കന്‍ വനിത കായികതാരം കൂടിയാണ് ഇബ്തിഹാജ്. ഒളിമ്പിക്സില്‍ യു.എസ് സംഘത്തെ പ്രതിനിധാനം ചെയ്തതുകൊണ്ടോ ഒളിമ്പിക്സ് മെഡല്‍ നേടിയതു കൊണ്ടോ ആളുകള്‍ നിങ്ങളെ വിലയിരുത്തുന്ന രീതിക്കു മാറ്റം വരില്ല. വര്‍ണം, ജാതി, ലിംഗം എന്നിവയുടെ അടിസ്ഥാനത്തില്‍ വിവേചനം അനുഭവിക്കുന്നവരുടെ ശബ്ദമാവാന്‍ ഇത് തനിക്ക് ശക്തി നല്‍കിയതായും ഇബ്തിഹാജ് പറഞ്ഞു.  

Tags:    
News Summary - ibhthihaj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT