ഐ ലീഗിന് ഇന്ന് കിക്കോഫ്

ബംഗളൂരു: നിറഞ്ഞുകവിഞ്ഞ ആരാധകരുടെയും സൂപ്പര്‍ താരങ്ങളുടെയും സാന്നിധ്യം കൊണ്ട് ഉത്സവമായി മാറിയ സൂപ്പര്‍ ലീഗിന്‍െറ ആവേശത്തില്‍നിന്നും ഇന്ത്യന്‍ ഫുട്ബാള്‍ ഐ ലീഗിന്‍െറ ആളൊഴിഞ്ഞ കളിത്തട്ടിലേക്ക്. ഐ.എസ്.എല്ലും ഐ ലീഗും ഒന്നാക്കുന്നത് സംബന്ധിച്ച സജീവ ചര്‍ച്ചകള്‍ക്കിടെയാണ് അഞ്ചുമാസം നീളുന്ന ഫുട്ബാള്‍ മേളക്ക് പന്തുരുളുന്നത്. ഉദ്ഘാടന ദിനത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ബംഗളൂരു എഫ്.സി -ഷില്ളോങ് ലജോങ്ങിനെ നേരിടും. രണ്ടാം മത്സരത്തില്‍ ഈസ്റ്റ് ബംഗാള്‍-ഐസോള്‍ എഫ്.സിയെയും നേരിടും.

പുതു ക്ളബുകള്‍ക്കുകൂടി ഇടം നല്‍കി പത്തു ടീമുകളെ ഉള്‍പ്പെടുത്തിയാണ് പത്താം സീസണിന് പന്തുരുളുന്നത്. മൂന്നു വര്‍ഷത്തിനിടെ രണ്ടു തവണ ഐ ലീഗ് കിരീടവും, എ.എഫ്.സി കപ്പ് റണ്ണര്‍ അപ്പും നേടിയ ബംഗളൂരു തന്നെ ഹോട്ട് ഫേവറിറ്റ്. ഐസോള്‍ (മിസോറം), ചര്‍ച്ചില്‍ ബ്രദേഴ്സ് (ഗോവ), ഡി.എസ്.കെ ശിവാജിയന്‍സ് (പുണെ), മോഹന്‍ ബഗാന്‍ (കൊല്‍ക്കത്ത), മുംബൈ എഫ്.സി (മഹാരാഷ്ട്ര), ഷില്ളോങ് ലജോങ് (മേഘാലയ) എന്നിവര്‍ക്കു പുറമെ ചെന്നൈ സിറ്റി, മിനര്‍വ പഞ്ചാബ് എന്നിവരാണ് പുതിയ ടീമുകള്‍. കഴിഞ്ഞ സീസണില്‍ കളിച്ച സാല്‍ഗോക്കറും സ്പോര്‍ട്ടിങ് ഗോവയും ലീഗില്‍നിന്നും പിന്‍വാങ്ങി.
സ്പാനിഷുകാരനായ ആല്‍ബര്‍ട് റോക തന്നെയാണ് ബംഗളൂരു കോച്ച്. ഈസ്റ്റ് ബംഗാളിനെ ട്രെവര്‍ മോര്‍ഗനും, ബഗാനെ സഞ്ജയ് സെന്നും, മുംബൈയെ സന്തോഷ് കശ്യപും പരിശീലിപ്പിക്കും.

Tags:    
News Summary - i league

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-10-25 17:31 GMT