Posted On
date_range Updated On
date_range അത്ലറ്റിക്കി മിറ്റിൻക് റീറ്റർ -2019 ഗെയിംസ്; അനസിനും ഹിമ ദാസിനും സ്വർണം
പ്രാഗ്: ഇന്ത്യൻ സ്പ്രിൻറർമാരായ മുഹമ്മദ് അനസ്, ഹിമ ദാസ് എന്നിവർക്ക് ചെക്ക് റിപ് പബ്ലിക്കിൽ നടന്ന അത്ലറ്റിക്കി മിറ്റിൻക് റീറ്റർ -2019ൽ സ്വർണം. 300 മീറ്റർ ഒാട്ടത്തിലാണ് ഇരുവരും തങ്കപ്പതക്കവുമായി രാജ്യത്തിെൻറ യശസ്സുയർത്തിയത്.
300 മീറ്റർ 32.41 സെക്കൻ ഡിൽ പൂർത്തിയാക്കിയായിരുന്നു അനസ് ഒന്നാമതെത്തിയത്. ഖത്തറിൽ സെപ്റ്റംബറിൽ ആരം ഭിക്കുന്ന ലോക ചാമ്പ്യൻഷിപ്പിൽ 400 മീറ്റർ യോഗ്യത അനസ് നേരത്തേ ഉറപ്പാക്കിയിരുന്നു. കഴിഞ്ഞ ദിവസം അർജുന പുരസ്കാരം തേടിയെത്തിയതിെൻറ സന്തോഷം ഇരട്ടിയാക്കുന്നതായി കൊല്ലം നിലമേൽ സ്വദേശിയായ അനസിെൻറ യൂറോപ്യൻ നേട്ടം. 400 മീറ്ററിൽ ദേശീയ റെക്കോഡ് പലവട്ടം തിരുത്തിയ അനസ് അടുത്തിടെ കുണ്ടോ അത്ലറ്റിക് മീറ്റിൽ 200 മീറ്റർ 21.18 സെക്കൻഡിൽ ഒാടിയെത്തി സ്വർണം നേടിയിരുന്നു.
ഹിമ ദാസിനാകെട്ട, ആഴ്ചകൾക്കിടെ യൂറോപ്പിലെ വേദികളിൽ ഇത് ആറാം സ്വർണമാണ്. ചെക്ക് റിപ്പബ്ലിക്കിൽതന്നെ ജൂലൈയിൽ നടന്ന 400 മീറ്റർ ഒാട്ടത്തിലെ സ്വർണ നേട്ടമായിരുന്നു ഒടുവിലത്തേത്.
ശനിയാഴ്ച നടന്ന മത്സരങ്ങളുടെ ഫലം ഇരുവരും ട്വിറ്ററിലാണ് പങ്കുവെച്ചത്. വലിയ നേട്ടങ്ങളിൽ അഭിമാനമുണ്ടെന്നും ഇരുവരും ട്വീറ്റ് ചെയ്തു.

ചെക്ക് റിപ്പബ്ലിക്കിൽ നടന്ന അത്ലറ്റിക്ക് മീറ്റിൽ 300 മീറ്റർ ഒാട്ടത്തിൽ സ്വർണം നേടിയ മുഹമ്മദ് അനസ് വെള്ളി, വെങ്കല മെഡൽ ജേതാക്കൾക്കൊപ്പം
ഹിമ ദാസിനാകെട്ട, ആഴ്ചകൾക്കിടെ യൂറോപ്പിലെ വേദികളിൽ ഇത് ആറാം സ്വർണമാണ്. ചെക്ക് റിപ്പബ്ലിക്കിൽതന്നെ ജൂലൈയിൽ നടന്ന 400 മീറ്റർ ഒാട്ടത്തിലെ സ്വർണ നേട്ടമായിരുന്നു ഒടുവിലത്തേത്.
ശനിയാഴ്ച നടന്ന മത്സരങ്ങളുടെ ഫലം ഇരുവരും ട്വിറ്ററിലാണ് പങ്കുവെച്ചത്. വലിയ നേട്ടങ്ങളിൽ അഭിമാനമുണ്ടെന്നും ഇരുവരും ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.