?????? ?????, ??.????. ????????????????

'ദംഗൽ വെറുക്കുന്നു, തന്നെ അതിയായി വിഷമിപ്പിച്ചു, നിയമനടപടിയെടുക്കും'

ന്യൂഡല്‍ഹി: സിനിമാപ്രേമികളുടെയും നിരൂപകരുടെയും പ്രശംസ പിടിച്ചുപറ്റി കോടികള്‍ വാരി മുന്നേറുന്ന ആമിര്‍ഖാന്‍െറ പുതു ചിത്രം ‘ദംഗലി’നെക്കുറിച്ച് ദേശീയ ഗുസ്തി പരിശീലകനായ പി.ആര്‍. സോന്ധിക്ക് വ്യത്യസ്തമായ അഭിപ്രായമാണ്. നായകന്‍ ആമിര്‍ ഖാനെ ഇഷ്ടമാണെങ്കിലും സിനിമയില്‍ തന്നെ വില്ലനാക്കി ചിത്രീകരിച്ചതിന്‍െറ സങ്കടത്തിലാണ് സോന്ധി. ആമിര്‍ ഖാന്‍െറ കഥാപാത്രമായ മഹാവീര്‍ ഫോഗട്ടിന്‍െറ മക്കളായ ഗീത ഫോഗട്ടും ബബിത ഫോഗട്ടും സോന്ധിക്ക് കീഴിലും പരിശീലിച്ചിരുന്നു. പി.ആര്‍. കദം എന്ന പേരിലാണ് സോന്ധിയെ ‘ദംഗലി’ല്‍ ചിത്രീകരിച്ചത്. ഗിരീഷ് കുല്‍ക്കര്‍ണിയാണ് കദമിന്‍െറ റോളിലത്തെുന്നത്.  2010 ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആസ്ട്രേലിയക്കാരിയായ എതിരാളിക്കെതിരെ ജയം നേടി  ഗീത സ്വര്‍ണം സ്വന്തമാക്കുന്നതാണ് സിനിമയുടെ കൈ്ളമാക്സ്. 

കോമണ്‍വെല്‍ത്ത് ഗെയിംസ് മത്സരത്തിനുമുമ്പ് അസൂയാലുവായ പി.ആര്‍. കദം ഗീതയുടെ വ്യക്തിഗത കോച്ച് കൂടിയായ മഹാവീറിനെ മത്സരം കാണാനനുവദിക്കാതെ പൂട്ടിയിടുന്ന രംഗമാണ് 70കാരനായ സോന്ധിയെ ഏറെ ചൊടിപ്പിച്ചത്. ദേശീയ കോച്ച് തന്‍െറ ശിഷ്യയുടെ പിതാവിനെ നിര്‍ണായക മത്സരം കാണാനനുവദിക്കാതെ മുറിയില്‍ പൂട്ടിയിട്ട സംഭവം ആരും റിപ്പോര്‍ട്ട് ചെയ്യാത്തത് എന്തുകൊണ്ടായിരുന്നുവെന്നും അദ്ദേഹം ചോദിക്കുന്നു. 
 
ആമീർഖാനും ഗിരീഷ് കുല്‍ക്കര്‍ണിയും- സിനിമയിൽ നിന്നുള്ള രംഗം
 

‘‘മഹാവീര്‍ജി എന്‍െറ സുഹൃത്താണ്. ഫോഗട്ട് കുടുംബവുമായി അടുത്ത ബന്ധമുണ്ട്. ഞാന്‍ സിനിമ കണ്ടിട്ടില്ല. ചെയ്യാത്ത കാര്യങ്ങളാണ് സിനിമയില്‍ ഉയര്‍ത്തിക്കാട്ടിയതെന്ന് സിനിമ കണ്ടവര്‍ പറഞ്ഞു. എന്‍െറ പേരും സിനിമയിലെ കഥാപാത്രത്തിന്‍െറ പേരും വ്യത്യസ്തമാണെങ്കിലും എന്നെയാണ് ഉദ്ദേശിച്ചതെന്ന് ആര്‍ക്കും വ്യക്തമാകും’’ -സോന്ധി പറയുന്നു. മറ്റു പല രംഗങ്ങളിലും ഈ കോച്ചിന്‍െറ ‘വില്ലത്തരം’ സിനിമയില്‍ കാണിക്കുന്നത് അദ്ദേഹത്തെ വേദനിപ്പിച്ചു.
ആമിര്‍ഖാനെ കണ്ട് പരാതി പറയാനുള്ള ശ്രമത്തിലാണ് പി.ആര്‍. സോന്ധി. ആമിറില്‍നിന്ന് വ്യക്തമായ ഉത്തരം കിട്ടിയില്ളെങ്കില്‍ നിയമനടപടി സ്വീകരിക്കും. ഷൂട്ടിങ്ങിനുമുമ്പ് ഗുസ്തിയെക്കുറിച്ച് അറിയാന്‍ ലുധിയാനയില്‍ ആമിര്‍ ഖാന്‍ സോന്ധിയെ കണ്ടിരുന്നു. ആമിറിനെ സിനിമക്കായി ഗുസ്തി പഠിപ്പിച്ചത് സോന്ധിയുടെ ശിഷ്യനായ കൃപ ശങ്കര്‍ ബിഷ്ണോയിയായിരുന്നു. സിനിമയില്‍ ചിത്രീകരിക്കാന്‍ പോകുന്ന കാര്യങ്ങള്‍ എന്താണെന്ന് ആമിര്‍ പറഞ്ഞില്ളെന്നും സോന്ധി പരിതപിക്കുന്നു.  

ഗുസ്തി ഫെഡറേഷന്‍ പ്രസിഡണ്ട് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന് പരാതി നല്‍കാനും ഒരുങ്ങുകയാണ് സോന്ധി. ‘‘ഗുസ്തി ഫെഡറേഷന്‍ അധികൃതരുമായി സംസാരിച്ചിരുന്നു. ആമിര്‍ ഖാനെപ്പോലുള്ള ഒരു നടനില്‍നിന്ന് ഈ നടപടി പ്രതീക്ഷിച്ചിരുന്നില്ല. കാര്യങ്ങള്‍ ഒത്തുതീര്‍ന്നില്ളെങ്കില്‍ കോടതിയിലും പോകും. പട്നയില്‍ ദേശീയ ക്യാമ്പിന്‍െറ തിരക്കിലാണ്. സമയം കിട്ടുമ്പോള്‍ ബന്ധപ്പെട്ടവരെ കണ്ട് പരാതി അറിയിക്കും’’ -സോന്ധി പറഞ്ഞു. 

സിനിമയില്‍ ഭാവനാത്മകരംഗങ്ങള്‍ പതിവാണെങ്കിലും അത് തന്‍െറ ചെലവില്‍ വേണ്ടായിരുന്നെന്നും സോന്ധി പറയുന്നു. ബെയ്ജിങ് ഒളിമ്പിക്സില്‍ സുശീല്‍ കുമാര്‍ വെങ്കലം നേടിയപ്പോള്‍ ഇന്ത്യന്‍ പുരുഷ ടീം പരിശീലകനായിരുന്നു സോന്ധി.  എല്ലാവരും ബഹുമാനിക്കുന്ന മുതിര്‍ന്ന പരിശീലകനായ സോന്ധിയെ വികൃതമായി ചിത്രീകരിച്ചത് അംഗീകരിക്കാനാവില്ളെന്ന് റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ജോയന്‍റ് സെക്രട്ടറി വിനോദ് തോമര്‍ പറഞ്ഞു. നാടകീയത വരുത്താനാണ് മഹാവീറിനെ പൂട്ടിയിടുന്ന രംഗം ഉള്‍പ്പെടുത്തിയതെന്നാണ് സംവിധായകന്‍ നിമിഷ് തിവാരിയുടെ അഭിപ്രായം.
Tags:    
News Summary - Here’s the One Person Who Extremely Hates, Dislikes and Is Upset with Aamir Khan’s Dangal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT