മെൽബൺ: റിയോ ഒളിമ്പിക്സ് ജിംനാസ്റ്റിക്സിൽ മെഡലിന് അരികിലെത്തിയ ദീപ കർമാക്കറുടെ പിൻഗാമിയായി ലോകകപ്പ് വേദിയിൽ ഒരിന്ത്യക്കാരിയുടെ മെഡൽനേട്ടം. മെൽബൺ വേദിയായ ലോകകപ്പ് ജിംനാസ്റ്റിക്സിൽ വെങ്കലമണിഞ്ഞ് അരുണ ബുദ്ധ റെഡ്ഡിയുടെ ചരിത്ര നേട്ടം.
ഇതാദ്യമായാണ് ഒരു ഇന്ത്യക്കാരി ജിംനാസ്റ്റിക്സ് ലോകകപ്പിൽ മെഡൽ പട്ടികയിൽ ഇടംപിടിക്കുന്നത്. വോൾട്ട് വിഭാഗത്തിൽ 13.699 പോയൻറാണ് സ്കോർ ചെയ്തത്. സ്ലൊവീനിയയുടെ താസ കെസൽ സ്വർണവും ആസ്ട്രേലിയയുടെ എമിലി വൈറ്റ്ഹെഡ് വെള്ളിയും നേടി.
2005ൽ ദേശീയ മെഡൽ ജേതാവായി ജിംനാസ്റ്റിക്സിൽ വരവറിയിച്ച അരുണ റെഡ്ഡി, 2014 കോമൺവെൽത്ത് ഗെയിംസിൽ 14ാം സ്ഥാനത്തായിരുന്നു. 2017 ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ആറാം സ്ഥാനത്തുമെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.