5000 മീറ്ററിൽ ഫറക്കൊപ്പം മത്സരിക്കാനിറങ്ങിയ ഇന്ത്യൻ താരം ഗോവിന്ദൻ ലക്ഷ്മണൻ ഫിനിഷ് ചെയ്തത് 15ാമനായി. ഫൈനലിലേക്ക് യോഗ്യത നേടാനായില്ലെങ്കിലും കരിയറിലെ മികച്ച സമയം കണ്ടെത്തിയാണ് ലക്ഷ്മണൻ ഒാട്ടം അവസാനിപ്പിച്ചത്. 13.35.69 മിനിറ്റിലായിരുന്നു 27കാരനായ ലക്ഷ്മണെൻറ ഫിനിഷ്. 13.36.62 ആയിരുന്നു ഇതുവരെ ലക്ഷ്മണെൻറ മികച്ച സമയം.
ഇൗ മീറ്റിൽ സ്വന്തം നില മെച്ചപ്പെടുത്തിയ ഏക ഇന്ത്യൻ താരമാണ് ലക്ഷ്മണൻ. ഫറയോടൊപ്പം മത്സരിക്കാനായത് സ്വപ്നസാഫല്യമാണെന്ന് ലക്ഷ്മണൻ പറഞ്ഞു. ഇത് തെൻറ മികച്ച ലോകമീറ്റാണ്. മികച്ച സമയം കണ്ടെത്താനായതിൽ സന്തോഷമുണ്ട്. പ്രകടനത്തിൽ നിരാശയില്ല. ദേശീയ റെക്കോഡ് മറികടക്കുന്ന പ്രകടനം കാഴ്ചവെക്കാനാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ, അതിന് കഴിഞ്ഞില്ല. തുടർച്ചയായ പരിശീലനത്തിലൂടെ ദേശീയ റെക്കോഡ് മറികടക്കുമെന്നും ലക്ഷ്മണൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.