ന്യൂഡല്‍ഹി: വയനാട്ടുകാരന്‍ ടി. ഗോപി രണ്ടാമത് ഡല്‍ഹി മാരത്തണില്‍ പുരുഷവിഭാഗം ജേതാവ്. രണ്ട് മണിക്കൂറും 15 മിനിറ്റും 37 സെക്കന്‍ഡും സമയമെടുത്താണ് ആര്‍മി താരമായ ഗോപി അഭിമാനകരമായ ഫിനിഷ് ചെയ്തത്. റിയോ ഒളിമ്പിക്സില്‍ കുറിച്ച തന്‍െറ മികച്ച സമയമായ 2:15.25ന് തൊട്ടരികിലായിരുന്നു ഗോപിയുടെ കുതിപ്പ്. റിയോയില്‍ 25ാം സ്ഥാനത്തായിരുന്ന ഗോപി ലണ്ടനില്‍ ആഗസ്റ്റില്‍ നടക്കുന്ന ലോകചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടിയിരുന്നു.
പുണെ ആര്‍മി സ്പോര്‍ട്സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗോപിയുടെ കൂട്ടുകാരനായ ബഹാദൂര്‍ സിങ് ധോണിക്കാണ് രണ്ടാം സ്ഥാനം. സമയം-2:16.09 സെക്കന്‍ഡ്. ടി.എച്ച്. സഞ്ചിത്ത് മൂന്നാമതായി. ലക്ഷം രൂപയാണ് ഒന്നാംസ്ഥാനക്കാരനുള്ള സമ്മാനം. വനിതകളില്‍ മോണിക്ക അത്താരെക്കാണ് ഒന്നാം സ്ഥാനം (രണ്ട് മണിക്കൂര്‍ 39.08 സെക്കന്‍ഡ്). മോണിക്കയും ലോകചാമ്പ്യന്‍ഷിപ്പിന് ടിക്കറ്റ് സ്വന്തമാക്കി. ജ്യോതി ഗവാതെ, രഞ്ജന്‍ കുമാരി എന്നിവര്‍ രണ്ടും മൂന്നും സ്ഥാനത്തത്തെി. ഹാഫ് മാരത്തണില്‍ ജി. ലക്ഷ്മണനാണ് പുരുഷവിഭാഗത്തിലെ ഒന്നാമന്‍. വനിതകളില്‍ മഞ്ജു യാദവും. ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍കറും ദീര്‍ഘദൂര ഓട്ടത്തിലെ മിന്നും താരം ഇത്യോപ്യയുടെ ഗെബ്രസലാസിയും ചേര്‍ന്നാണ് മാരത്തണിന് കൊടിവീശിയത്. സചിനാണ് സമ്മാനം വിതരണം ചെയ്തത്.
കാര്യമായ പരിശീലനമില്ലാഞ്ഞിട്ടും ഈ സീസണിലെ ആദ്യ പോരാട്ടത്തില്‍ വിജയം നേടാനായതില്‍ സന്തോഷമുണ്ടെന്ന് ഗോപി മാധ്യമത്തോട് പറഞ്ഞു. റാഞ്ചിയില്‍ നടക്കുന്ന ഏഷ്യന്‍ അത്ലറ്റിക്സ് മീറ്റിനും ലണ്ടനിലെ ലോകചാമ്പ്യന്‍ഷിപ്പിനും വേണ്ടിയുള്ള കഠിനപരിശീലനമാണ് ഇനി ലക്ഷ്യം. ബത്തേരി തോന്നക്കല്‍ ബാബു-തങ്കം ദമ്പതികളുടെ മകനായ ഗോപിയെ കൈപിടിച്ചുയര്‍ത്തിയത് കെ.പി. വിജയി ടീച്ചറാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.