Posted On
date_range Updated On
date_range ദേശീയ ഗെയിംസ് ഒക്ടോബറിൽ നടത്തുമെന്ന് ഗോവ
പനാജി: അനിശ്ചിതമായി നീണ്ടുപോയ 36ാമത് ദേശീയ ഗെയിംസിന് ഇൗ വർഷം ഒക്ടോബറിൽ വേദിയ ൊരുക്കാമെന്ന് ഗോവ. മേള വൈകിയതിന് ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ ചുമത്തിയ 10 കോടി പിഴ ഒഴിവാക്കണമെന്നും സംസ്ഥാന കായികമന്ത്രി മനോഹർ അജ്ഗോൻകർ ആവശ്യപ്പെട്ടു.
ഗെയിംസിനായി 10 സ്റ്റേഡിയങ്ങൾ സജ്ജമായി, ജൂൈല-ആഗസ്റ്റ് മാസത്തോടെ മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുങ്ങും. ഇനിയൊരു കാലതാമസമുണ്ടാവില്ലെന്ന് ഉറപ്പുനൽകുന്നു -ഗെയിംസ് സംഘാടകസമിതിയുടെ അവലോകന യോഗശേഷം മന്ത്രി പറഞ്ഞു. 2015ൽ കേരളമാണ് അവസാനമായി ഗെയിംസിന് ആതിഥേയരായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.