ഗു​സ്​​തി ഫെ​ഡ​റേ​ഷ​ൻ അ​യ​ഞ്ഞു; ‘ദം​ഗ​ൽ’ സ​ഹോ​ദ​രി​മാ​ർ ക്യാ​മ്പി​ന്​

ന്യൂ​ഡ​ൽ​ഹി: ഏ​ഷ്യാ​ഡി​നു​ള്ള ദേ​ശീ​യ ക്യാ​മ്പി​ൽ ഹാ​ജ​രാ​വാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന്​ ഗു​സ്​​തി താ​ര​ങ്ങ​ളെ പു​റ​ത്താ​ക്കി​യ ന​ട​പ​ടി​യി​ൽ റെ​സ്​​ലി​ങ്​ ഫെ​ഡ​റേ​ഷ​ൻ ഒാ​ഫ്​ ഇ​ന്ത്യ​ക്ക്​ മ​നം​മാ​റ്റം. ‘ദം​ഗ​ൽ’ സി​നി​മ​യി​ലൂ​ടെ പ്ര​ശ​സ്​​ത​രാ​യ  ഫോ​ഗ​ട്ട്​ സ​ഹോ​ദ​രി​മാ​രി​ലെ ഗീ​ത, റി​തു, സം​ഗീ​ത എ​ന്നി​വ​രു​ൾ​പ്പെ​ട്ട താ​ര​ങ്ങ​ൾ ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം പ​രി​ഗ​ണി​ച്ചാ​ണ്​​ ല​ഖ്​​നോ​വി​ൽ ന​ട​ക്കു​ന്ന ക്യാ​മ്പി​ൽ ഇ​വ​ർ​ക്ക്​ പു​നഃ​പ്ര​​വേ​ശ​നം ന​ൽ​കാ​ൻ തീ​രു​മാ​ന​മാ​യ​ത്.

ഇ​തോ​ടെ, ജ​കാ​ർ​ത്ത ഏ​ഷ്യ​ൻ ഗെ​യിം​സി​നു​ള്ള സെ​ല​ക്​​ഷ​ൻ ട്ര​യ​ൽ​സി​ൽ പ​െ​ങ്ക​ടു​ക്കാ​നും ഇ​വ​ർ​ക്ക്​ ക​ഴി​യും. എ​ന്നാ​ൽ, തൃ​പ്​​തി​ക​ര​മാ​യ വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ സാ​ധി​ക്കാ​ത്ത കോ​മ​ൺ​വെ​ൽ​ത്ത്​ മെ​ഡ​ൽ ജേ​താ​വ്​ കൂ​ടി​യാ​യ ബ​ബി​ത ഫോ​ഗ​ട്ടി​നെ ഡ​ബ്ല്യൂ.​എ​ഫ്.​െ​എ സ​സ്​​പെ​ൻ​ഡ്​ ചെ​യ്​​തു. കാ​ര​ണം, കാ​ണി​ക്ക​ൽ നോ​ട്ടീ​സ​യ​ച്ച 15 പേ​രി​ൽ ആ​റു​പേ​ർ​ക്കും സ​സ്​​പെ​ൻ​ഷ​ൻ ല​ഭി​ച്ചു. ജൂ​ൺ 25 വ​രെ​യാ​ണ്​ ക്യാ​മ്പ്​ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. പു​രു​ഷ​ന്മാ​ർ​ക്കു​ള്ള ക്യാ​മ്പ്​ സോ​നാ​പ​തി​ലാ​ണ്​ ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ന്ന​ത്.
 
Tags:    
News Summary - Geeta Phogat, sister Babita join Asian Games camp- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT