നാലാം തവണയും ഷെല്ലി ആൻ ഫ്രേസർ വേഗറാണി

ദോഹ: ലോക അത്ലറ്റിക് മീറ്റിൽ വനിതകളുടെ 100 മീറ്ററിൽ ജമൈക്കൻ സ്പ്രിൻറ് ഇതിഹാസം ഷെല്ലി ആൻ ഫ്രേസർ ജേതാവ്.
ഞായറാഴ് ച നടന്ന മത്സരത്തിൽ 10.71 സെക്കൻഡിലാണ് രണ്ടുതവണ ഒളിമ്പിക് ജേതാവായ ഷെല്ലി ഒന്നാമതെത്തിയത്.

ബ്രിട്ടന്റെ യൂറോപ്യൻ ചാമ്പ്യൻ ദിന ആഷർ-സ്മിത്ത് 10.83 സെക്കൻഡിൽ ദേശീയ റെക്കോർഡിൽ വെള്ളി നേടി. 2017ലെ വെള്ളി മെഡൽ ജേതാവ് മാരി-ജോസി ടാ ലൂ 10.90 ൽ വെങ്കലം നേടി.

Full View


നാലാം തവണയാണ് ഷെല്ലി ലോക അത്ലറ്റിക് മീറ്റിൽ സ്വർണം നേടുന്നത്. വിജയത്തിന് ശേഷം തൻെറ രണ്ട് വയസ്സുള്ള മകൻ സിയോണിനൊപ്പാമാണ് താരം ട്രാക്കിൽ പരേഡ് ചെയ്തത്. 200 മീറ്ററിൽ ഇരട്ട നേട്ടം കൈവരിക്കുന്ന ആദ്യ വനിതയാകുകയാണ് ഇനി ഫ്രേസറുടെ ലക്ഷ്യം. രണ്ടുതവണ സ്വർണം നേടിയ ഡാഫ്‌നെ ഷിപ്പേഴ്‌സ് പിന്മാറിയത് 100 മീറ്റർ ഫൈനലിൽ ഫ്രേസറുടെ വഴി എളുപ്പമാക്കിയിരുന്നു.


Tags:    
News Summary - Fraser-Pryce wins fourth 100 metres world title

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-10-25 17:31 GMT